തല അജിത്തിനെ നായകനാക്കി ശിവ ഒരുക്കിയ ചിത്രം ആണ് വേതാളം. ഏകദേശം മൂന്നു വർഷം മുൻപ് ഇറങ്ങിയ ഈ ചിത്രം ബോക്സ് ഓഫീസിൽ വമ്പൻ വിജയം നേടിയ ചിത്രം ആണ്. ഈ ചിത്രത്തിലെ ഒരു ഗാനവും വമ്പൻ ഹിറ്റ് ആയിരുന്നു. അനിരുദ്ധ് രവിചന്ദർ ഈണം നൽകിയ ആലുമാ ഡോലുമാ എന്ന തട്ട് പൊളിപ്പൻ ഗാനം ആണ് അത്. അജിത് ചുവടു വെച്ച ഈ ഗാനം തെന്നിന്ത്യ മുഴുവൻ അന്ന് തരംഗമായി മാറിയിരുന്നു. ഇപ്പോൾ ഈ മൂന്നു വർഷത്തിന് ശേഷവും ഈ ഗാനം തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്. മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാനും തമിഴ് നടി ശ്രുതി ഹാസനും ഈ ഗാനത്തിന് ചുവട് വെക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞു.
രണ്ടു ദിവസം മുൻപ് നടന്ന വനിതാ അവാർഡ് ദാന ചടങ്ങിൽ വെച്ചാണ് ദുൽഖറും ശ്രുതി ഹാസനും വേദിയിൽ ഈ ഗാനത്തിന് ചുവടു വെച്ചത്. ജനപ്രിയ നടനുള്ള അവാർഡ് ലഭിച്ച ദുൽഖർ വേദിയിൽ നൃത്തം അവതരിപ്പിച്ച ശ്രുതിയും ഒത്തു നൃത്തം ചെയ്യുകയായിരുന്നു. വേതാളം എന്ന ചിത്രത്തിൽ ശ്രുതി ഹാസൻ ആയിരുന്നു നായികാ വേഷം ചെയ്തത്. തെന്നിന്ത്യയിലെ രണ്ടു വലിയ താരങ്ങളുടെ ഈ മക്കൾ ഒരുമിച്ചു ഒരു വേദിയിൽ നൃത്തം ചെയ്യുന്നതും ആദ്യമായി ആയിരുന്നു എന്ന് പറയാം. മമ്മൂട്ടിയുടെ മകൻ ദുൽഖറും കമല ഹാസന്റെ മകൾ ശ്രുതിയും ആദ്യമായാണ് ഒരുമിച്ചു ഒരു വേദിയിൽ നൃത്തം ചെയ്തത്. ദുൽഖർ ഇപ്പോൾ തമിഴ് സിനിമയിൽ ആണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ അഭിനയിച്ചിട്ടുള്ള നടി ആണ് ശ്രുതി ഹാസൻ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.