[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Teasers

ഗംഭീര ടീസറുമായി പൃഥ്വിരാജിന്റെ ബ്രഹ്മാണ്ഡ ചിത്രം കാളിയൻ പ്രഖ്യാപിച്ചു..!

വീണ്ടുമൊരു ബ്രഹ്മാണ്ഡ ചിത്രവുമായി എത്താൻ ഒരുങ്ങുകയാണ് യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ. കാളിയൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ എസ് മഹേഷ് ആണ്. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് നായർ ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. ഗംഭീര ടീസറുമായാണ് ഈ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ശബ്ദത്തിലുള്ള മാസ്സ് ഡയലോഗും അതുപോലെ ഗംഭീരമായ പശ്ചാത്തല സംഗീതവും ഉൾപ്പെട്ടതാണ് ഈ ചിത്രത്തിന്റെ ടീസർ. ബ്ലെസി ഒരുക്കുന്ന ആട് ജീവിതം, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫർ എന്നിവ കഴിഞ്ഞതിനു ശേഷം ആയിരിക്കും ഈ ചിത്രം ആരംഭിക്കുക. കാളിയൻ എന്ന ടൈറ്റിൽ കഥാപാത്രം ആയാണ് പൃഥ്വിരാജ് അഭിനയിക്കുക. ഈ ചിത്രത്തിന്റെ കഥാപാത്രത്തിന്റെ ലുക്കും ടീസറിൽ കൂടി പുറത്തു വിട്ടിട്ടുണ്ട്.

ബി ടി അനിൽ കുമാർ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് ബോളിവുഡിലെ പ്രശസ്തരായ സംഗീത സംവിധായക ടീം ആയ ശങ്കർ- ഇഹ്‌സാൻ – ലോയ് ആണ്. സുജിത് വാസുദേവ് ആണ് ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ ഒരുക്കുക . ഇപ്പോൾ പുറത്തു വന്ന ടീസറിലെ തീം മ്യൂസിക് ഒരുക്കിയത് അനിൽ കടുവ ആണ്. അതിൽ മുഴങ്ങി കേൾക്കുന്ന ഗാനത്തിലെ വരികൾ എഴുതിയിരിക്കുന്നത് നിർമ്മാതാവായ രാജീവ് നായർ തന്നെയാണ്. ഷജിത് കോയേരി ആണ് ഈ ചിത്രത്തിന് സൗണ്ട് ഡിസൈൻ നിർവഹിക്കാൻ പോകുന്നത്. പൃഥ്വിരാജിന്റെ കരിയറിലെ എന്ന് മാത്രമല്ല മലയാള സിനിമയിലെ തന്നെ വമ്പൻ ചിത്രങ്ങളിൽ ഒന്ന് തന്നെ ആയാണ് ഈ ചിത്രം ഒരുങ്ങുക. നൂറ്റാണ്ടുകൾക്കു മുൻപ് വേണാട് ഭരിച്ചിരുന്ന ആളുകളുടെയും അന്നത്തെ യോദ്ധാക്കളുടെയും കഥയാണ് ഈ ചിത്രം പറയുന്നത്. മണ്മറഞ്ഞു പോയ, വിസ്‌മൃതിയിലാണ്ടു പോയ അങ്ങനെയൊരു യോദ്ധാവാണ് കാളിയൻ.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

6 days ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

6 days ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.