യുവ നടൻ ഷെബിൻ ബെൻസനും ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലെ നായിക ആയി അരങ്ങേറ്റം കുറിച്ച സായ ഡേവിഡും അഭിനയിച്ച പുതിയ ചിത്രമാണ് ഒരൊന്നൊന്നര പ്രണയ കഥ. ഈ ചിത്രത്തിലെ ആദ്യ വീഡിയോ സോങ് ഇന്ന് റീലീസ് ചെയ്തിരിക്കുകയാണ്. വിനീത് ശ്രീനിവാസൻ ആലപിച്ച മലബാറി പെണ്ണേ എന്നു തുടങ്ങുന്ന ഈ ഗാനത്തിന് വമ്പൻ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ നിന്നും ലഭിക്കുന്നത്. ആനന്ദ് മധുസൂദനൻ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ഗാനം രചിച്ചിരിക്കുന്നത് ബി കെ ഹരിനാരായണൻ ആണ്. ഷിബു ബാലൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോൾഡൻ ഗ്ലോബിന്റെ ബാനറിൽ എം എം ഹനീഫ, നിധിൻ ഉദയൻ എന്നിവർ ചേർന്നാണ്.
സംവിധായൻ ഷിബു ബാലൻ തന്നെയാണ് ഈ ചിത്രത്തിന്റെ രചനയും നിർവഹിച്ചിരിക്കുന്നത്. സമീർ ഹഖ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് രഞ്ജൻ എബ്രഹാം ആണ്. ഒരു റൊമാന്റിക് ഡ്രാമ ആയി ഒരുക്കിയിരിക്കുന്ന ഈ ചിത്രം അധികം വൈകാതെ തന്നെ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒട്ടേറെ ചിത്രങ്ങളിലെ മികച്ച പ്രകടനത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചു പറ്റിയ നടൻ ആണ് ഷെബിൻ ബെൻസൺ. മലയാളത്തിലെ മറ്റു പ്രമുഖ കലാകാരന്മാരും ഈ ചിത്രത്തിന്റെ താര നിരയിൽ ഉണ്ട്. ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം ഒരു കോളേജ് പ്രോഗ്രാമിന്റെ പശ്ചാത്തലത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. ഏതായാലും ഈ ഗാനം മികച്ച പ്രേക്ഷക പ്രതികരണം ആണ് നേടിയെടുക്കുന്നത്.
അടുത്തകാലത്തായി വളരെ സീരിയസ് ആയ വേഷങ്ങളിലൂടെ തന്റെ അഭിനയ പ്രതിഭയുടെ വ്യത്യസ്ത തലങ്ങൾ കാണിച്ചു തന്ന നടനാണ് ജഗദീഷ്. എന്നാൽ…
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
This website uses cookies.