[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Collection Reports

ബോക്സ് ഓഫീസ് ചക്രവർത്തിയായി സ്റ്റീഫൻ നെടുമ്പള്ളി

മോഹൻലാൽ ചിത്രമായ ലൂസിഫർ ഗംഭീര കളക്ഷൻ നേടി നാലാം വാരത്തിലേക്കു പ്രവേശിച്ചു. ഇരുപത്തിയൊന്നു ദിവസം കഴിയുമ്പോൾ ഈ ചിത്രം ലോകമെമ്പാടു നിന്നും നേടിയിരിക്കുന്നത് 120 കോടിക്കും മുകളിൽ ഉള്ള കളക്ഷൻ ആണ്. കളക്ഷന് ഒപ്പം ഈ ചിത്രം നടത്തിയ മറ്റു ബിസിനസ്സുകൾ കൂടി ചേർത്ത് ലൂസിഫർ ഇതിനോടകം ടോട്ടൽ ബിസിനസ്സ് ആയി 150 കോടി രൂപ നേടി കഴിഞ്ഞു എന്ന് ആശീർവാദ് സിനിമാസ് ഒഫീഷ്യൽ ആയി തന്നെ അറിയിച്ചു . കേരളത്തിൽ നിന്ന് 21 ദിവസം കൊണ്ട് അറുപതു കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ ഈ ചിത്രം നേടി കഴിഞ്ഞു എന്നാണ് ട്രേഡ് അനലിസ്റ്റുകൾ സൂചിപ്പിക്കുന്നത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 10 കോടി രൂപയ്ക്കു മുകളിൽ നേടിയ ഈ ചിത്രം ഓവർസീസ് മാർക്കറ്റിൽ നിന്നും അമ്പതു കോടി രൂപയുടെ അടുത്ത് ഗ്രോസ് നേടി കഴിഞ്ഞു. കേരളം ഒഴിച്ച് മലയാള സിനിമയുടെ ബാക്കിയെല്ലാ മാർക്കറ്റിലും ലൂസിഫർ ആണ് ഇപ്പോൾ ഒന്നാമൻ. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ ആദ്യമായി 10 കോടി കളക്ഷൻ നേടുന്ന മലയാള ചിത്രമായ ലൂസിഫർ തമിഴ് നാട്ടിലും ഏറ്റവും വലിയ മലയാള ഗ്രോസ്സർ ആവും എന്നുറപ്പായി കഴിഞ്ഞു.

2 കോടി രൂപ തമിഴ് നാട്ടിൽ നേടിയ പ്രേമത്തിന്റെ കളക്ഷൻ ലൂസിഫർ ഇന്ന് മറികടക്കും എന്നാണ് സൂചന. ലൂസിഫറിന് മുന്നിൽ ഒരു മഹാമേരു പോലെ നിൽക്കുന്നത് കേരളത്തിലെ പുലി മുരുകന്റെ കളക്ഷൻ മാത്രമാണ്. 86 കോടിക്ക് മുകളിൽ ആണ് പുലി മുരുകന്റെ കേരളാ കളക്ഷൻ. ഏതായാലും ഇനിയും 25 കോടിയോളം കേരളത്തിൽ നിന്ന് ലൂസിഫർ നേടുമോ എന്നറിയാൻ ഉള്ള ആകാംക്ഷയിൽ ആണ് സിനിമാ പ്രേമികൾ. ഇപ്പോൾ വർക്കിങ് ഡേയ്‌സിൽ പോലും നന്നായി പോകുന്ന ഈ ചിത്രം വീക്കെൻഡിൽ നേടുന്നത് ഗംഭീര കളക്ഷൻ ആണ്. ഏതായാലും മലയാള സിനിമയിലെ ഏറ്റവും വലിയ രണ്ടു വിജയങ്ങളും തന്റെ പേരിലാക്കി മോഹൻലാൽ കുതിക്കുകയാണ് എന്ന് തന്നെ പറയാം.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

6 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 day ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.