ദേശീയ അവാർഡ് ജേതാവും ബോളിവുഡിലെ യുവതാരവുമായ വിക്കി കൗശൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗോവിന്ദ നാം മേരാ. തീയേറ്റർ റിലീസ് ഒഴിവാക്കി നേരിട്ടുള്ള ഒറ്റിറ്റി റിലീസായാണ് ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നത്. ഡിസംബർ പതിനാറിന് റിലീസ് ചെയ്യാൻ പോകുന്ന ഇതിന്റെ ട്രൈലെർ ഇപ്പോൾ മികച്ച പ്രേക്ഷക ശ്രദ്ധയാണ് നേടുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിൽ ആണ് ഈ ചിത്രം സ്ട്രീം ചെയ്യാൻ പോകുന്നത്. ശശാങ്ക് ഖെയ്‍താൻ രചിച്ച് സംവിധാനം ചെയ്ത ഈ ചിത്രം ഒരു കോമഡി ത്രില്ലറായാണ് ഒരുക്കിയിരിക്കുന്നതെന്ന സൂചനയാണ് ഇതിന്റെ ട്രൈലെർ നൽകുന്നത്. ചിരിക്കും ആകാംഷ നിറക്കുന്ന മുഹൂർത്തങ്ങൾക്കുമൊപ്പം നൃത്തത്തിനും ഇതിൽ പ്രാധാന്യമുണ്ട്. ഗോവിന്ദ എന്ന് പേരുള്ള കഥാപാത്രമായി, സിനിമയിലെ ബാക്ഗ്രൗണ്ട് ഡാൻസർ ആയാണ് വിക്കി കൗശൽ ഇതിലഭിനയിക്കുന്നത്.
ഭൂമി പെഡ്‍നെകർ, കിയാരാ അഡ്വാനി എന്നിവരാണ് ഈ ചിത്രത്തിലെ നായികമാരായി എത്തുന്നത്. ഈ രണ്ട് നായികമാരുടെയും ഗ്ലാമർ പ്രദർശനവും ചിത്രത്തിലുണ്ടെന്ന് ട്രൈലെർ സൂചിപ്പിക്കുന്നു. ഷൂജിത് സർക്കാർ ഒരുക്കിയ സര്‍ദാര്‍ ഉദ്ധമാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത വിക്കി കൗശൽ ചിത്രം. ഗംഭീര പ്രകടനമാണ് വിക്കി കൗശൽ ഈ ചിത്രത്തിൽ കാഴ്ച വെച്ചത്. സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഉദ്ധം സിംഗ് ആയിട്ടാണ് വിക്കി കൗശല്‍ ഇതിൽ വേഷമിട്ടത്. 1919ലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയെ ന്യായീകരിച്ച ബ്രിട്ടീഷ് ഓഫീസറായ മൈക്കിള്‍ ഒ ഡ്വിയറെ വെടിവെച്ച് കൊന്ന സ്വാതന്ത്ര്യസമര സേനാനിയാണ് ഉദ്ധം സിംഗ്. ഏതായാലും സര്‍ദാര്‍ ഉദ്ധമിനു ശേഷം അതിൽ നിന്ന് പൂർണ്ണമായും വ്യത്യസ്തമായ ഒരു കമ്പ്ലീറ്റ് ഫൺ മസാല ചിത്രമായ ഗോവിന്ദ നാം മേരായുമായി വിക്കി കൗശൽ എത്തുമ്പോൾ ആരാധകരുടെ പ്രതീക്ഷകളേറെയാണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.