ഈ വര്ഷം സിനിമ പ്രേമികള് ഏറെ കാത്തിരിക്കുന്ന ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ജനപ്രിയ സംവിധായകന് ലാല് ജോസ് ആദ്യമായി മോഹന്ലാലിനെ വെച്ചു ഒരുക്കുന്ന സിനിമ എന്നത് തന്നെയാണ് വെളിപാടിന്റെ പുസ്തകത്തിന്റെ പ്രതീക്ഷകള് എറാന് കാരണം.
മോഹന്ലാലിനൊപ്പം അങ്കമാലി ഡയറീസ് ഫെയിം ശരത് കുമാര്, രേഷ്മ രാജന്, അനൂപ് മേനോന്, സിദ്ധിക്ക്, സലീം കുമാര് തുടങ്ങിയവരും ചിത്രത്തില് പ്രധാന വേഷത്തില് എത്തുന്നുണ്ട്. വെളിപാടിന്റെ പുസ്തകത്തിന്റെ പുതിയ ടീസര് മോഹന്ലാല് തന്നെ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തു വിട്ടു.
വെളിപാടിന്റെ പുസ്തകത്തിന്റെ അണിയറ പ്രവര്ത്തകര്ക്കും ചിത്രത്തെ കുറിച്ച് പ്രതീക്ഷകള് ഏറെയാണ്. എല്ലാതരം പ്രേക്ഷകരെയും രസിപ്പിക്കുന്ന രീതിയിലാണ് ലാല് ജോസ് ചിത്രം ഒരുക്കിയിരിക്കുന്നത്.
3 ഗെറ്റപ്പിലാണ് ചിത്രത്തില് മോഹന്ലാല് പ്രത്യക്ഷപ്പെടുന്നത് എന്നാണ് അണിയറ സംസാരം. 2 ഗെറ്റപ്പുകള് ഇതിനകം പുറത്തു വിട്ടിട്ടുണ്ട്.
ചിത്രത്തിന്റെ ടീസറും ഒരു ഗാനവും റിലീസ് ചെയ്തിരുന്നു. മികച്ച അഭിപ്രായമാണ് ഇവ രണ്ടും നേടിയതും. “ജിമിക്കി കമ്മല്” എന്ന ഗാനം ഇതിനകം തന്നെ 30 ലക്ഷത്തില് അധികം പേര് കണ്ടു കഴിഞ്ഞിട്ടുണ്ട്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.