തെലുങ്ക് സൂപ്പർ താരം നന്ദമുരി ബാലകൃഷ്ണ നായകനാകുന്ന വീരസിംഹ റെഡ്ഢിയിലെ പുതിയ സോങ് റിലീസായി. ബാലയ്യയും മലയാളി സൂപ്പർ താരം ഹണിറോസും ചുവട് വെക്കുന്ന ഈ ഗാനം രചിച്ചത് സരസ്വതിപുത്ര രാമജോഗയ്യ ശാസ്ത്രിയും ആലപിച്ചത് സാഹിതീ ചഗതി, സത്യാ യമാനി, രേണുക കുമാർ എന്നിവർ ചേർന്നുമാണ്. സംഗീത സംവിധായകൻ എസ് എസ് തമൻ ഒരുക്കിയ ഈ ഗാനത്തിന്റെ ലിറിക് വീഡിയോയാണ് റിലീസ് ചെയ്തിരിക്കുന്നത്.
ഒരുദിവസം കൊണ്ട് ഏകദേശം 8 മില്യൺ കാഴ്ചക്കാരെ നേടിയെടുത്ത ഈ ഗാനത്തിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. നേരത്തെ ബാലകൃഷ്ണ ആരാധകർക്ക് വേണ്ടി ഒരുക്കിയ ഈ ചിത്രത്തിലെ ജയ് ബാലയ്യ എന്ന ഗാനത്തിനും വൻ വരവേൽപ്പാണ് ലഭിച്ചത്. ഈ ചിത്രത്തിൽ ബാലയ്യക്കൊപ്പം ശ്രുതി ഹാസൻ, ഹണി റോസ്, ദുനിയ വിജയ്, വരലക്ഷ്മി ശരത്കുമാർ, ചന്ദ്രിക രവി തുടങ്ങിയവർ വേഷമിടുന്നു.
സംവിധാനത്തിനൊപ്പം ചിത്രത്തിന്റെ കഥയും തിരക്കഥയുമെഴുതികുന്നത് ഗോപിചന്ദ് മല്ലിനേനി ആണ്. ബാലയ്യയുടെ കരിയറിലെ നൂറ്റിയേഴാം ചിത്രമായ വീരസിംഹ റെഡ്‌ഡി നിർമ്മിച്ചിരിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്. പ്രശസ്ത എഴുത്തുകാരൻ സായ് മാധവ് ബുറ സംഭാഷണങ്ങൾ രചിച്ച ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് ഋഷി പഞ്ചാബി, എഡിറ്റ് ചെയ്യുന്നത് നവീൻ നൂലി എന്നിവരാണ്.
വെങ്കട്, റാം- ലക്ഷ്മൺ ടീം എന്നിവരാണ് ചിത്രത്തിനായി വമ്പൻ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ഈ ചിത്രം ബാലയ്യ ആരാധകരെ ലക്‌ഷ്യം വെച്ചൊരുക്കിയ മാസ്സ് ആക്ഷൻ ത്രില്ലറാണ്.
ക്യാമറയ്ക്ക് മുന്നിലും പിന്നിലുമായി ഒരു കൂട്ടം പുതുമുഖങ്ങളെ അണിനിരത്തിക്കൊണ്ട് മലയാള സിനിമ ചരിത്രത്തിൽ തന്നെ പുതിയ ഒരു തുടക്കം കുറിക്കുകയാണ്…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും ബ്ലോക്ക്ബസ്റ്റർ. 2 ദിനം കൊണ്ട് 1.8 കോടി രൂപയാണ് ചിത്രം നേടിയ ആഗോള…
സൂപ്പർഹിറ്റ് ചിത്രം 'പാച്ചുവും അത്ഭുതവിളക്കും' നു ശേഷം അഖിൽ സത്യൻ കഥയെഴുതി സംവിധാനം ചെയ്യുന്ന നിവിൻ പോളി സിനിമ 'സർവം…
24 വർഷങ്ങൾക്ക് ശേഷം റീ റിലീസ് ചെയ്ത മോഹൻലാൽ ബ്ലോക്ക്ബസ്റ്റർ " രാവണപ്രഭു" റീ റിലീസിലും റെക്കോർഡുകൾ കടപുഴക്കുന്നു. മലയാള…
മോഹൻലാൽ നായകനായ "രാവണപ്രഭു" റീ റിലീസിലും തരംഗമാകുന്നു. 2001 ൽ റിലീസ് ചെയ്ത് ആ വർഷത്തെ മലയാളത്തിലെ ഇയർ ടോപ്പർ…
This website uses cookies.