ഇപ്പോൾ തീയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന മമ്മൂട്ടി ചിത്രമായ ഗാനഗന്ധർവ്വനിലെ പുതിയ സോങ് ലിറിക് വീഡിയോ എത്തി. ദീപക് ദേവ് ഈണം പകർന്ന വീഥിയിൽ എന്ന് തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് റഫീഖ് അഹമ്മദും ഈ ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോനും ആണ്. ഈ സിനിമയിലെ ഗാനങ്ങൾ എല്ലാം തന്നെ ഹിറ്റാണ്. ഒരു ഗാനമേള ട്രൂപ്പിലെ ഗായകൻ ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. കലാസദൻ ഉല്ലാസ് എന്നാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ടാവുന്ന ചില അപ്രതീക്ഷിത സംഭവ വികാസങ്ങൾ ആണ് ഈ ചിത്രത്തിലൂടെ നമ്മുടെ മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്.
പഞ്ചവർണ്ണതത്തക്കു ശേഷം രമേശ് പിഷാരടി സംവിധാനം ചെയ്ത ഈ ചിത്രം മികച്ച കുടുംബ ചിത്രം എന്ന അഭിപ്രായം നേടിയാണ് മുന്നേറുന്നത്. മമ്മൂട്ടിക്ക് ഒപ്പം സുരേഷ് കൃഷ്ണ, മനോജ് കെ ജയൻ, റാഫി എന്നിവരും ശ്രദ്ധ നേടുന്ന ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത് വന്ദിത മനോഹരൻ, ധർമജൻ, മുകേഷ്, ഇന്നസെന്റ്, സുനിൽ സുഗത, രാജേഷ് ശർമ്മ , സലിം കുമാർ, ജോണി ആന്റണി, സുധീർ കരമന, മണിയൻ പിള്ള രാജു എന്നിവരാണ്. രമേശ് പിഷാരടിയും ഹരി പി നായരും ചേർന്നാണ് ഈ ചിത്രത്തിന് വേണ്ടി തിരക്കഥ രചിച്ചിരിക്കുന്നത്. അഴകപ്പൻ എന്ന പരിചയ സമ്പന്നനായ ക്യാമറമാൻ നൽകിയ മനോഹരമായ ദൃശ്യങ്ങളും ഈ ചിത്രത്തിന്റെ മികവ് വർധിപ്പിച്ചിട്ടുണ്ട്. ഇച്ചയീസ് പ്രൊഡക്ഷൻസിനൊപ്പം ചേർന്ന് രമേശ് പിഷാരടി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നതും.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന ബിനുൻ രാജ് സംവിധാനം ചെയ്യുന്ന ‘'ഒരു വടക്കൻ തേരോട്ടം’' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ…
പാലാരിവട്ടം :സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ അന്താരാഷ്ട്ര വനിത ദിനം ആഘോഷിച്ചു. She Shines women's day ൽ സ്ത്രീകൾ…
ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഉത്സവ് രാജീവ്, ഫഹദ് നന്ദു…
'ജാൻ.എ.മൻ', 'ജയ ജയ ജയ ജയ ഹേ', 'ഫാലിമി' എന്നീ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ…
"എന്നാ താൻ കേസ് കൊട് "എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം ലിസ്റ്റിൻ സ്റ്റീഫന്റെ നിർമ്മാണ പങ്കാളിത്തത്തിൽ കുഞ്ചാക്കോ ബോബനും രതീഷ്…
ലോക പ്രശസ്തമായ ഡബ്ള്യുഡബ്ള്യുഇ (WWE) -യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് മലയാളത്തിൽ ഒരുക്കാൻ പോകുന്ന പാൻ ഇന്ത്യൻ റെസ്ലിങ് ആക്ഷൻ കോമഡി…
This website uses cookies.