പ്രശസ്ത നടനും സംവിധായകനുമായ വിപിൻ ആറ്റ്ലിയുടെ നേതൃത്വത്തിൽ ആറു സംവിധായകർ ചേർന്ന് ഒരുക്കിയ അഞ്ചു ചിത്രങ്ങൾ ചേർത്തൊരുക്കിയ ആന്തോളജി ചിത്രമായ വട്ടമേശ സമ്മേളനം മികച്ച അഭിപ്രായം ആണ് നേടിയെടുക്കുന്നത്. പാഷാണം ഷാജി സംവിധാനം ചെയ്ത കറിവേപ്പില, വിപിൻ ആറ്റ്ലി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത പർർ, വിജീഷ് എ സി തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത സൂപ്പർ ഹീറോ, സാഗർ അയ്യപ്പൻ ഒരുക്കിയ ദൈവം നമ്മുടെ കൂടെ, നൗഫൽ നൗഷാദ്, അമരേന്ദ്രൻ ബൈജു എന്നിവർ ചേർന്ന് സംവിധാനം ചെയ്ത മാനിയാക് എന്നിവയാണ് ഈ ആന്തോളജി ചിത്രത്തിൽ ഉൾപ്പെടുത്തിയ അഞ്ചു ചിത്രങ്ങൾ. ഒരു സ്പൂഫ്, ആക്ഷേപ ഹാസ്യം മോഡലിൽ ആണ് ഇതിലെ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
ഇപ്പോഴിതാ വട്ടമേശ സമ്മേളനം ടീം പുറത്തു വിട്ട സ്നീക് പീക് വീഡിയോസ് സോഷ്യൽ മീഡിയയുടെ വലിയ ശ്രദ്ധയാണ് നേടുന്നത്. മോഹൻലാൽ- ഷാജി കൈലാസ് ചിത്രമായ നരസിംഹം, മോഹൻലാൽ- ശ്രീകുമാർ മേനോൻ ചിത്രമായ ഒടിയൻ എന്നിവയെ ഒക്കെ വളരെ രസകരമായി ട്രോൾ ചെയ്തു കൊണ്ടുള്ള സീനുകൾ ആണ് പുറത്തു വിട്ടിരിക്കുന്നത്. ഇത് കൂടാതെ സിനിമയിൽ പരസ്യം തിരുകുന്ന പരിപാടികളെയും ഈ സീനുകളിൽ ട്രോളുന്നുണ്ട്. സിനിമാ സംഘടനകളേയും അതിൽ നടക്കുന്ന രസകരമായ കാര്യങ്ങളെയും ഇപ്പോൾ പുലർത്തു വിട്ട വീഡിയോകളിൽ കൂടി രസകരമായി തന്നെ കളിയാക്കി വിടുന്നുണ്ട്.
എം സി സി സിനിമാ കമ്പനിയുടെ ബാനറിൽ അമരേന്ദ്രൻ ബൈജു നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മേജർ രവി, വിപിൻ ആറ്റ്ലി, പാഷാണം ഷാജി, ജിബു ജേക്കബ്, ജൂഡ് ആന്റണി ജോസഫ്, നോബി, സോഹൻ സീനുലാൽ, ജിസ് ജോയ്, കലിംഗ ശശി, സുധി കോപ്പ, ആദിഷ് പ്രവീൺ, ഗോകുൽ, അമരേന്ദ്രൻ ബൈജു, മറീന മൈക്കൽ, അഞ്ജലി നായർ അക്ഷതിത, ദീപ എസ്തർ, ശ്രീജ, സരിത, സൗമ്യ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങളും പുതുമുഖങ്ങളും അഭിനയിച്ചിട്ടുണ്ട്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.