[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മോഹന്‍ലാല്‍ ചിത്രം റണ്‍ ബേബി റണ്ണിനു ശേഷം വീണ്ടും മീഡിയ കഥയുമായി ജോഷിയുടെ ഓണ്‍ എയര്‍; ഇത്തവണ ദിലീപ് നായകന്‍..!

കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാലിനെ നായകനാക്കി ഏഴു വര്‍ഷം മുന്‍പ് മാസ്റ്റര്‍ ഡയറക്ടര്‍ ജോഷി ഒരുക്കിയ ചിത്രമാണ്‌ റണ്‍ ബേബി റണ്‍. ബ്ലോക്ക്ബസ്റ്റർ വിജയം നേടിയ ഈ ചിത്രം രചിച്ചത് സച്ചി ആയിരുന്നു. മീഡിയയുടെ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ ഈ ചിത്രത്തിന് ശേഷം ഒരിക്കല്‍ കൂടി മീഡിയ കഥാ പശ്ചാത്തലമാക്കി ജോഷി ഒരുക്കുന്ന ചിത്രമാണ്‌ ഓണ്‍ എയര്‍. അടുത്ത വര്‍ഷം ഷൂട്ടിംഗ് ആരംഭിക്കുന്ന ഈ ചിത്രത്തില്‍ നായകനായി എത്തുന്നത്‌ ദിലീപ് ആണ്. സൈന്യം, റണ്‍വേ, ലയണ്‍, ജൂലൈ 4 , ട്വന്റി ട്വന്റി, ക്രിസ്ത്യൻ ബ്രദേഴ്‌സ്, അവതാരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ദിലീപ് ജോഷിയുടെ സംവിധാനത്തിൽ അഭിനയിക്കാൻ പോകുന്ന ഈ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് നവാഗതരായ നിരന്ജനും അരുണും ആണ്. ദിലീപ് ഒരു മാധ്യമ പ്രവര്‍ത്തകന്റെ വേഷത്തില്‍ എത്തുന്ന ഈ ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നത് ജാഫേഴ്‌സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സജിൻ ജാഫർ ആണ്.

ഇപ്പോൾ ഈ ചിത്രത്തിന്റെ താര നിർണ്ണയം നടന്നു വരികയാണ്. അടുത്ത വർഷം ജനുവരി അവസാനത്തോടെ ഈ ദിലീപ് ചിത്രം തുടങ്ങാൻ ആണ് ജോഷിയുടെ തീരുമാനം എന്നറിയുന്നു. ഇപ്പോൾ സുഗീതിന്റെ മൈ സാന്റാ പൂർത്തിയാക്കുകയാണ് ദിലീപ്. ക്രിസ്മസ് റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന് ശേഷം നാദിർഷ ഒരുക്കുന്ന കേശു ഈ വീടിന്റെ നാഥൻ എന്ന ചിത്രത്തിലാണ് ദിലീപ് അഭിനയിക്കുക. ഉർവശി നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രം ദിലീപും നാദിർഷായും ചേർന്നാണ് നിർമ്മിക്കുന്നതും. സജീവ് പാഴൂർ ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.

webdesk

Recent Posts

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 weeks ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 weeks ago

‘തുടക്കം’ ഇന്ന് മുതൽ തിയറ്ററുകളിൽ; വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…

3 weeks ago

ആർ. മാധവൻ ചിത്രം ‘ജി ഡി എൻ ‘ ഇന്ന് മുതൽ തിയേറ്ററുകളിൽ

ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം ‘വിവാഹ്’ ഇന്ന് മുതൽ തിയേറ്ററുകളിൽ

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ റൊമാന്റിക് ഡ്രാമ 'വിവാഹ്' ഇന്ന് മുതൽ തിയേറ്ററുകളിൽ പ്രദർശനത്തിന്. റിലീസിന് മുന്നോടിയായി പുറത്തിറങ്ങിയ ട്രെയിലറും…

3 weeks ago

ധ്യാൻ ശ്രീനിവാസൻ ചിത്രം വിവാഹ് ട്രെയിലർ പുറത്ത്

ധ്യാൻ ശ്രീനിവാസൻ, ധ്രുവൻ, അനീഷ് ഗോപാൽ, അഭിഷേക് ശ്രീകുമാർ, ശ്രുതി ജയൻ, നയന എൽസ, നൈറ നിഹാർ, അർച്ചന വിവേക്…

3 weeks ago

This website uses cookies.