ഹോംലി മീൽസ്, ബെൻ എന്നീ സിനിമകളിലൂടെ മലയാള സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയ വിപിൻ ആറ്റ്ലിയുടെ നേതൃത്വത്തിൽ എട്ടു സംവിധായകർ ചേർന്ന് ഒരുക്കിയ വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് തിരുവോണ ദിവസം റിലീസ് ചെയ്തു കഴിഞ്ഞു. ഈ ട്രയ്ലർ തുടങ്ങുമ്പോൾ ഉള്ള വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം ട്രയ്ലർ ഇതാ എന്നാണ് ഈ ട്രയ്ലറിന്റെ ഓപ്പണിങ് ഡയലോഗ്. മാത്രമല്ല, കാണേണ്ടവർ റിലീസിന്റെ അന്ന് തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല എന്നും ഈ ട്രയ്ലറിൽ പറയുന്നു. വളരെ സർക്കാസ്റ്റിക് ആയി ആണ് ഈ ട്രയ്ലർ രൂപപ്പെടുത്തിയിരിക്കുന്നത്. എട്ടു കഥകൾ പറയുന്ന എട്ടു ചിത്രങ്ങൾ ചേർത്ത് ഒരുക്കിയ ഒറ്റ സിനിമയാണ് വട്ടമേശ സമ്മേളനം എന്നതാണ് ഇതിന്റെ പ്രത്യേകത. വിപിൻ ആറ്റ്ലിയുടെ നേതൃത്വത്തിൽ എട്ടു സംവിധായകർ ഒരുക്കിയ ഈ ചിത്രങ്ങളിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും ഒപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു.
മുകളിൽ പറഞ്ഞത് പോലെ ഹോംലി മീൽസ്, ബെൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനും നടനും ആണ് വിപിൻ ആറ്റ്ലി. വട്ടമേശ സമ്മേളനം എന്ന ഈ സംരംഭത്തിൽ വിപിൻ ആറ്റ്ലി സംവിധാനം ചെയ്തതും രചിച്ചതും അഭിനയിച്ചതുമായ ചിത്രങ്ങൾ ഉണ്ട്. വിപ്പിനോടൊപ്പം, സാജു നവോദയ, അഞ്ജലി, കെ പി എസ് പടന്നയിൽ, മോസസ് തോമസ്, ജൂഡ് ആന്റണി ജോസഫ്, മെറീന മൈക്കൽ , ജിബു ജേക്കബ്, സോഹൻ സീനുലാൽ, നോബി, എന്നിവരോക്കെ ഇതിൽ അഭിനയിച്ചിട്ടുണ്ട്. സർകാസ്റ്റിക് ആയ ഒരു ഗാനത്തിലൂടെ ഈ ചിത്രത്തിന്റെ മറ്റൊരു ട്രൈലെർ കുറെ മാസങ്ങൾക്ക് മുമ്പേ റിലീസ് ചെയ്തിരുന്നു. അതിനു ശേഷം റീലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. സാഗർ വി എ , വിപിൻ ആറ്റ്ലി, അജു കിഴുമല , അനിൽ ഗോപിനാഥ്, നൗഫസ് നൗഷാദ്, വിജീഷ് എ സി, ആന്റോ ദേവസ്യാ, സൂരജ് തോമസ് എന്നിവരാണ് ഇതിലെ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.
രാജ് ബി ഷെട്ടിയും അപർണ ബാലമുരളിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ 'രുധിരം' എന്ന സർവൈവൽ റിവഞ്ച് ത്രില്ലർ മികച്ച പ്രേക്ഷക…
കഴിഞ്ഞ വർഷം മലയാള സിനിമയിലെ നാഴികകല്ലുകളായി മാറിയ മഞ്ഞുമ്മൽ ബോയ്സിന്റെയും ആവേശത്തിന്റെയും അമരക്കരായ ചിദംമ്പരവും , ജിത്തു മാധവനും ഒന്നിക്കുന്നു.കെ…
ജനപ്രിയ നായകൻ ദിലീപ് നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ഭ.ഭ.ബ' അഥവാ, 'ഭയം ഭക്തി ബഹുമാനം'. ധനഞ്ജയ് ശങ്കർ…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയുടെ ഹിന്ദി പതിപ്പ് ബ്ലോക്ക്ബസ്റ്റർ ആയി പ്രദർശനം തുടരുമ്പോൾ, ഇന്ന് മുതൽ ചിത്രത്തിന്റെ തെലുങ്ക് പതിപ്പും…
'ഫോറൻസിക്' എന്ന സിനിമക്ക് ശേഷം ടൊവിനോ തോമസിനെ നായകനാക്കി സംവിധായകരായ അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ട് ഒരുക്കിയ…
ബ്ലോക്ബസ്റ്റർ ചിത്രം 'തല്ലുമാല'ക്ക് ശേഷം; നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
This website uses cookies.