[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

മുഖ്യമന്ത്രി ആവാൻ മെഗാ സ്റ്റാർ; ചിത്രം ഉടൻ ആരംഭിക്കുമെന്നു റിപ്പോർട്ടുകൾ

മലയാളത്തിലെ പ്രശസ്ത തിരക്കഥ രചയിതാക്കൾ ആണ് ബോബി- സഞ്ജയ് ടീം. അവർ ആദ്യമായി മെഗാ സ്റ്റാർ മമ്മൂട്ടിക്ക് വേണ്ടി രചിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്ത മാസം മൂന്നാം വാരത്തോടെ ആരംഭിക്കും എന്നാണ്  റിപ്പോർട്ടുകൾ പറയുന്നത്. വൺ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ  ചിറകൊടിഞ്ഞ കിനാവുകൾ എന്ന ചിത്രത്തിലൂടെ പോപ്പുലർ ആയ സന്തോഷ് വിശ്വനാഥ് ആണ്. കേരളാ മുഖ്യമന്ത്രി ആയാണ് ഈ ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നത്. ഏറെ കാലത്തിനു ശേഷമാണു മലയാളത്തിൽ;ഒരു രാഷ്ട്രീയക്കാരന്റെ വേഷത്തിൽ മമ്മൂട്ടി എത്തുന്നത് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കു ഉണ്ട്. ഇച്ചായീസ് പ്രൊഡക്ഷൻസാണ് വൺ എന്ന ഈ ചിത്രം നിർമ്മിക്കുന്നത്.

ഇപ്പോൾ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ഷൈലോക്ക് എന്ന ചിത്രത്തിൽ ആണ് മമ്മൂട്ടി അഭിനയിക്കുന്നത്. രമേശ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവൻ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ആ ചിത്രം ഈ മാസം ഇരുപത്തിയേഴിനു റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രമായ മാമാങ്കം ഒക്ടോബർ അവസാനം റിലീസിന് എത്തുമ്പോൾ ഷൈലോക്ക് ക്രിസ്മസ് ചിത്രം ആയാണ് എത്തുക. എം പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ്. നവാഗതനായ വിപിൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രത്തിനും കൂടി മമ്മൂട്ടി ഡേറ്റ് നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ആ ചിത്രം ഈ വർഷം തന്നെ തുടങ്ങുമോ എന്നുള്ള കാര്യം ഉറപ്പായിട്ടില്ല. മലയാളത്തിലും തമിഴിലും ആയാവും ആ ചിത്രം ഒരുക്കുക എന്നാണ് സൂചന. 

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.