[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TrailersVideos

മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം ട്രെയ്‌ലർ ഇതാ..!


ഹോംലി മീൽസ്, ബെൻ എന്നീ സിനിമകളിലൂടെ മലയാള സിനിമാ പ്രേമികളുടെ ശ്രദ്ധ നേടിയ വിപിൻ ആറ്റ്‌ലിയുടെ നേതൃത്വത്തിൽ എട്ടു സംവിധായകർ ചേർന്ന് ഒരുക്കിയ വട്ടമേശ സമ്മേളനം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഇന്ന് തിരുവോണ ദിവസം റിലീസ് ചെയ്തു കഴിഞ്ഞു. ഈ ട്രയ്ലർ തുടങ്ങുമ്പോൾ ഉള്ള വാചകങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്. മലയാളത്തിലെ ഏറ്റവും മോശം സിനിമയുടെ മോശം ട്രയ്ലർ ഇതാ എന്നാണ് ഈ ട്രയ്ലറിന്റെ ഓപ്പണിങ് ഡയലോഗ്. മാത്രമല്ല, കാണേണ്ടവർ റിലീസിന്റെ അന്ന് തന്നെ കാണുക, കാരണം പിറ്റേന്ന് പടം ഉണ്ടാകുമെന്നു യാതൊരു ഉറപ്പുമില്ല എന്നും ഈ ട്രയ്ലറിൽ പറയുന്നു. വളരെ സർക്കാസ്റ്റിക് ആയി ആണ് ഈ ട്രയ്ലർ രൂപപ്പെടുത്തിയിരിക്കുന്നത്. എട്ടു കഥകൾ പറയുന്ന എട്ടു ചിത്രങ്ങൾ ചേർത്ത് ഒരുക്കിയ ഒറ്റ സിനിമയാണ് വട്ടമേശ സമ്മേളനം എന്നതാണ് ഇതിന്റെ പ്രത്യേകത. വിപിൻ ആറ്റ്ലിയുടെ നേതൃത്വത്തിൽ എട്ടു സംവിധായകർ ഒരുക്കിയ ഈ ചിത്രങ്ങളിൽ മലയാളത്തിലെ പ്രമുഖ താരങ്ങളും ഒപ്പം പുതുമുഖങ്ങളും അണിനിരക്കുന്നു.

മുകളിൽ പറഞ്ഞത് പോലെ ഹോംലി മീൽസ്, ബെൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനും നടനും ആണ് വിപിൻ ആറ്റ്ലി. വട്ടമേശ സമ്മേളനം എന്ന ഈ സംരംഭത്തിൽ വിപിൻ ആറ്റ്ലി സംവിധാനം ചെയ്തതും രചിച്ചതും അഭിനയിച്ചതുമായ ചിത്രങ്ങൾ ഉണ്ട്. വിപ്പിനോടൊപ്പം, സാജു നവോദയ, അഞ്ജലി, കെ പി എസ് പടന്നയിൽ, മോസസ് തോമസ്, ജൂഡ് ആന്റണി ജോസഫ്, മെറീന മൈക്കൽ , ജിബു ജേക്കബ്, സോഹൻ സീനുലാൽ, നോബി, എന്നിവരോക്കെ ഇതിൽ അഭിനയിച്ചിട്ടുണ്ട്. സർകാസ്റ്റിക് ആയ ഒരു ഗാനത്തിലൂടെ ഈ ചിത്രത്തിന്റെ മറ്റൊരു ട്രൈലെർ കുറെ മാസങ്ങൾക്ക് മുമ്പേ റിലീസ് ചെയ്തിരുന്നു. അതിനു ശേഷം റീലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ശ്രദ്ധ നേടിയിരുന്നു. സാഗർ വി എ , വിപിൻ ആറ്റ്ലി, അജു കിഴുമല , അനിൽ ഗോപിനാഥ്, നൗഫസ് നൗഷാദ്, വിജീഷ് എ സി, ആന്റോ ദേവസ്യാ, സൂരജ് തോമസ് എന്നിവരാണ് ഇതിലെ ചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.