ഷെയ്ൻ നിഗത്തിന്റെ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വലിയ പെരുനാൾ. നവാഗതനായ ഡിമൽ ഡെന്നിസാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പഞ്ചാത്തലത്തിൽ ഒരു മാസ്സ് എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഡിസംബർ 20 ന് ക്രിസ്മസ് റിലീസായി ചിത്രം കേരളത്തിൽ പ്രദർശനത്തിനെത്തും. വലിയ പെരുനാളിലെ ആദ്യം പുറത്തിറങ്ങിയ ഗാനങ്ങൾ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. കാത്തിരിപ്പിന് വിരാമമെന്നപ്പോലെ ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.
ലഹരി ഉപയോഗിക്കുന്ന ആരും തന്റെ കൂടെ പണിക്ക് ഇറങ്ങരുത് എന്ന ഷെയ്നിന്റെ മാസ്സ് ഡയലോഗ് തന്നെയാണ് ട്രെയിലറിലെ പ്രധാന ആകർഷണം. കട്ട ലോക്കൽ അന്തരീക്ഷത്തിൽ ഒരു റിയലിസ്റ്റിക് ട്രെയ്‌ലർ തന്നെയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ഒരു ഡാൻസറിന്റെ വേഷത്തിലാണ് ഷെയ്ൻ നിഗം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തസ്‌റീക് അബ്ദുൽ സലാമും സംവിധായകൻ ഡിമലും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷെയ്നിനെ കൂടാതെ സൗബിൻ ഷാഹിർ, ജോജു ജോർജ് എന്നിവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. തൊട്ടപ്പൻ ഛായാഗ്രാഹകൻ സുരേഷ് രാജനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. റെക്സ് വിജയനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. വിവേക് ഹർഷനാണ് എഡിറ്റിംഗ് വർക്കുകൾ ചെയ്തിരിക്കുന്നത്. മാജിക് മൗണ്ടൻ സിനിമാസിന്റെ ബാനറിൽ മോനിഷ രാജീവും ഹിറ്റ് മേക്കർ അൻവർ റഷീദും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.