[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഫഹദ് ഫാസിലിന്റെ മാലിക്കിന് സംഘട്ടനം ഒരുക്കാൻ ബാഹുബലി, സൈറാ നരസിംഹ റെഡ്ഢി എന്നിവയുടെ ആക്ഷൻ ഡയറക്ടർ

യുവ താരം ഫഹദ് ഫാസിലിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രം ഒരുങ്ങുകയാണ്. മാലിക് എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മഹേഷ് നാരായണൻ ആണ്. സൂപ്പർ ഹിറ്റായ ടേക്ക് ഓഫ് ഒരുക്കി അരങ്ങേറ്റം കുറിച്ച മഹേഷ് നാരായണന്റെ രണ്ടാമത്തെ സംരംഭമായ മാലിക്ക് നിർമ്മിക്കുന്നത് ആന്റോ ജോസഫ് ആണ്. ഈ ചിത്രത്തിൽ ഫഹദ് നായകനായി എത്തുമ്പോൾ നായികാ വേഷം ചെയ്യുന്നത് നിമിഷാ സജയൻ ആണ്. ഇവരെ കൂടാതെ ബിജു മേനോന്‍, വിനയ് ഫോര്‍ട്ട്, ദിലീഷ് പോത്തന്‍, അപ്പാനി ശരത്ത്, ഇന്ദ്രന്‍സ്, ജലജ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് വേണ്ടി പതിനഞ്ചു കിലോ കുറച്ച ഫഹദിന്റെ ലുക്ക് ഇപ്പോൾ വൈറൽ ആണ്. എന്നാൽ അതിനൊപ്പം പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന വാർത്ത ഇതിലെ സംഘട്ടനങ്ങളെ കുറിച്ചാണ്.

ഹോളിവുഡ് സംഘട്ടന സംവിധായകൻ ആയ ലീ വിറ്റാക്കർ ആണ് മാലിക്കിന് വേണ്ടി ആക്ഷൻ ഒരുക്കുന്നത്. ബാഹുബലി, സൈറാ നരസിംഹ റെഡ്ഢി എന്നീ വമ്പൻ തെലുങ്ക് ചിത്രങ്ങൾക്ക് ആക്ഷൻ ഒരുക്കിയിട്ടുണ്ട് അദ്ദേഹം. മഹേഷ് നാരായണന്റെ ആദ്യ ചിത്രമായ ടേക്ക് ഓഫ് അമേരിക്കയിൽ വെച്ച് കണ്ട ലീ വിറ്റാക്കർ അത് ഇഷ്ടപെട്ടത് കൊണ്ടാണ് മാലിക്കിന് വേണ്ടി ആക്ഷൻ ഒരുക്കാൻ സമ്മതിച്ചത്. കമൽഹാസൻ നായകനായെത്തിയ വിശ്വരൂപം എന്ന ചിത്രമാണ് ലീ വിറ്റാക്കർ ആദ്യമായി ആക്ഷൻ കൊറിയോഗ്രഫി നിർവഹിച്ച ഇന്ത്യൻ ചിത്രം. ആരംഭം, ലിംഗ, ബാഹുബലി, പത്ത് എൺട്രതുക്കുള്ളൈ, സൈറാ നരസിംഹ റെഡ്ഡി തുടങ്ങിയ ചിത്രങ്ങൾക്കൊപ്പം ജോലി ചെയ്ത ലീ വിറ്റാക്കർ ആണ് ക്യാപ്റ്റൻ മാർവൽ, എക്സ് മെൻ അപ്പോകാലിപ്സ്, ജുറാസിക് പാർക്ക് 3 തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങൾക്കും സംഘട്ടനം ഒരുക്കിയത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.