[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അതുല്യ നടൻ ക്യാപ്റ്റൻ രാജുവിന്റെ അവസാന സിനിമയായി റിലീസിന് ഒരുങ്ങി വലിയ പെരുന്നാൾ

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച കലാകരന്മാരിൽ ഒരാളാണ് ക്യാപ്റ്റൻ രാജു. ഹാസ്യ കഥാപാത്രങ്ങളിലൂടെയും, പ്രതിനായകനായും ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ താരം വെള്ളിത്തിരയിൽ കാഴ്ചവെച്ചിട്ടുണ്ട്. പവനായി എന്ന കഥാപാത്രമായി ഇന്നും പ്രേക്ഷക മനസ്സിൽ അദ്ദേഹം ജീവിക്കുന്നുണ്ട്. 1981 ൽ പുറത്തിറങ്ങിയ രക്തം എന്ന ചിത്രത്തിലൂടെയാണ് ക്യാപ്റ്റൻ രാജു മലയാള സിനിമയിലേക്ക് രംഗ പ്രവേശനം നടത്തിയത്. ക്യാപ്റ്റൻ രാജുവിന്റെ വിടവാങ്ങൽ ഇന്നും വേദനയോടെയാണ് സിനിമ ലോകം ഓർക്കുന്നത്. അവസാന കാലങ്ങളിൽ ഒരുപാട് സിനിമകളിൽ ചെറിയ വേഷങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു. മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിൽ വീണ്ടും താരം പവനായിയായി അവതരിക്കുകയായിരുന്നു.

ക്യാപ്റ്റൻ രാജു അവസാനമായി അഭിനയിച്ച വലിയ പെരുനാൾ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സിനിമ പ്രേമികൾക്ക് വീണ്ടും അദ്ദേഹത്തെ ഓർക്കാൻ ഒരു അവസരം കൂടിയാണ് വലിയ പെരുനാൾ ടീം ഒരുക്കിയിരിക്കുന്നത്. ഷെയ്ൻ നിഗത്തിനെ നായകനാക്കി നവാഗതനായ ഡിമൽ ഡെന്നിസ് സംവിധാനം ചെയ്തിരിക്കുന്ന വലിയ പെരുനാൾ ഡിസംബർ 20 ന് കേരളത്തിൽ പ്രദർശനത്തിനെത്തും.

വിനായകൻ, അതുൽ കുൽക്കർണി, ജോജു ജോർജ്, സൗബിൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഡിമൽ ഡെന്നിസ്, തശ്രീഖ് അബ്ദുൽ സലാം എന്നിവർ ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫോർട്ട് കൊച്ചിയുടെ പഞ്ചാത്തലത്തിൽ ഒരു റിയലിസ്റ്റിക് മാസ്സ് എന്റർട്ടയിനർ എന്ന രൂപത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. റെക്‌സ് വിജയനാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

3 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

4 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

6 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.