തമിഴകത്തിന്റെ തല അജിത് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രമാണ് വാലിമൈ. തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ എന്നീ വമ്പൻ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് ഒരുക്കിയ ഈ ചിത്രം പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാതാവായ ബോണി കപൂർ ആണ് നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ ഹൈപ്പ് ഉള്ള ചിത്രങ്ങളിൽ ഒന്നായി ഈ ചിത്രം മാറിക്കഴിഞ്ഞു. ഇതിന്റെ മോഷൻ പോസ്റ്റർ കുറച്ചു നാൾ മുൻപ് പുറത്തു വരികയും വമ്പൻ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ മറ്റൊരു വീഡിയോ കൂടി അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. തല അജിത്തിന്റെ സാഹസികമായ സംഘട്ടന രംഗങ്ങൾ ആണ് ഇപ്പോൾ പുറത്തു വന്ന വീഡിയോയുടെ ഏറ്റവും വലിയ ഹൈലൈറ്റ്. അജിത്തിന്റെ കിടിലൻ ഡയലോഗുകൾ, മാസ്സ് രംഗങ്ങൾ എന്നിവയും ആരാധകരെ ത്രസിപ്പിക്കുന്നുണ്ട്.
ഈ ചിത്രത്തിൽ അജിത്തിന് പുറമേ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ എന്നിവരും അഭിനയിക്കുന്നുണ്ട്. യുവാൻ ശങ്കർ രാജ സംഗീതമൊരുക്കിയ ഈ ചിത്രത്തിന്റെ മോഷൻ പോസ്റ്ററിന് വേണ്ടി അദ്ദേഹമൊരുക്കിയ പശ്ചാത്തല സംഗീതവും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്ന് പറയുന്ന റിപ്പോർട്ടുകളും നേരത്തെ പുറത്തു വന്നിരുന്നു. അടുത്ത വർഷം പൊങ്കൽ റിലീസ് ആയാണ് ഈ ചിത്രം ഇപ്പോൾ പ്ലാൻ ചെയ്തിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം തല അജിത് സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തു ബൈക്കിൽ ലോക സഞ്ചാരത്തിന് പോകുകയാണ് എന്നും വാർത്തകൾ വരുന്നുണ്ട്. ഏതായാലും ഈ ചിത്രം കാത്തിരിക്കുന്ന തല ആരാധകരെയും സിനിമാ പ്രേമികളെയും ആവേശം കൊള്ളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.