ജനപ്രിയ നായകൻ ദിലീപ് നായക വേഷം ചെയുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. റാഫി വീണ്ടും ദിലീപിനൊപ്പം എത്തുന്ന ഈ ചിത്രത്തിന്റെ പേര് വോയ്സ് ഓഫ് സത്യനാഥൻ എന്നാണ്. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ദിലീപും റാഫിയും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്‌ഷന്‍സിന്റേയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി. എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ദിലീപിനൊപ്പം ഒരു വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവഹിക്കുന്നത് സംവിധായകൻ റാഫി തന്നെയാണ്. ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും ഇതിൽ ദിലീപിനൊപ്പം പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഈ ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണെങ്കിൽ, ഇതിനു വേണ്ടി സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസ് ആണ്. ഷമീർ മുഹമ്മദ് ആണ് വോയ്സ് ഓഫ് സത്യനാഥൻ എഡിറ്റ് ചെയ്യുന്നത്. ഈ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കു വെച്ചു കൊണ്ട് നിർമ്മാതാവ് ബാദുഷ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ, ദീർഘകാലത്തെ ആഗ്രഹത്തിനും ശ്രമത്തിനും സാക്ഷാത്കാരം, ബാദുഷ സിനിമാസ് ഉദിക്കുകയാണ്. ആദ്യ സിനിമ വോയ്സ് ഓഫ് സത്യനാഥൻ – ബാദുഷ സിനിമാസിൻ്റെ ആദ്യ നിർമാണ സംരംഭം. ഒപ്പം പ്രിയപ്പെട്ട ദിലീപേട്ടൻ്റെ ഗ്രാൻഡ് പ്രൊഡക്ഷൻസുമുണ്ട്, സുഹൃത്തുക്കളായ ഷിനോയ് മാത്യുവും പ്രിജിൻ ജെ.പി.യുമുണ്ട്.
റാഫിയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം. ദിലീപ് മുഖ്യവേഷത്തിലെത്തുന്ന സിനിമയിൽ ജോജു ജോർജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റെ ബിഗ് സ്ക്രീൻ അരങ്ങേറ്റ ചിത്രം 'തുടക്കം' ഇന്ന് മുതൽ തിയറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. '2018'…
ആർ. മാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രം 'ജി.ഡി. എൻ ' ഇന്ന് മുതൽ ആഗോള റിലീസായി തീയേറ്ററുകയിലേക്ക്…
This website uses cookies.