ഗ്ലാമർ സീനുകൾ കൊണ്ട് തെലുങ്കു പ്രേക്ഷകരെ കീഴ്പ്പെടുത്തിയ ഇന്ദുവദനാ എന്ന ചിത്രത്തിലെ ഗാനം ഇപ്പോൾ വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്. പ്രണയവും പകയും പ്രതികാരവും ആക്ഷനും ഹൊററും എല്ലാം ചേർത്തൊരുക്കിയ ഇന്ദുവദനയുടെ ടീസർ വലിയ ശ്രദ്ധയാണ് സോഷ്യൽ മീഡിയയിൽ നേടിയത്. അതിനു ശേഷം വന്ന ഗാനവും സൂപ്പർ ഹിറ്റായി. വാടി വാടിക എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആയിരുന്നു അത്. ഇപ്പോഴിതാ ആ ഗാനത്തിന്റെ ഫുൾ വീഡിയോ എത്തിയിരിക്കുകയാണ്. ഇൻഫിനിറ്റം മ്യൂസിക് യൂട്യൂബ് ചാനലിൽ റിലീസ് ചെയ്തിരിക്കുന്ന ഈ വീഡിയോ ഗാനത്തിന് ഇതിനോടകം നാൽപതു ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ചു കഴിഞ്ഞു. നായികയുടെ വലിയ രീതിയിലുള്ള മേനി പ്രദർശനവും ഇഴുകി ചേർന്നുള്ള പ്രകടനവുമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. ബി മുരളി കൃഷ്ണയാണ് ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നതു.
വാടി വാടിക എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചത് ജാവീദ് അലിയും മാളവികയും ചേർന്നാണ്. തിരുപ്പതി ജാവന ആണ് ഈ ഗാനം രചിച്ചിരിക്കുന്നത്. ശ്രീ ബാലാജി പിക്‌ചേഴ്‌സിന്റെ ബാനറിൽ മാധവി അടൂർട്ടി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം എസ് ആർ ആണ്. ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ശിവ കക്കനി ആണ്. സതീഷ് ആകെട്ടി കഥയും സംഭാഷണവും എഴുതിയിരിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ഫർനാസ് ഷെട്ടി എന്ന നടിയാണ്. വരുൺ സന്ദേശ്, വാസു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇതിൽ, രഘു ബാബു, അലി, നാഗിനീഡു, സുരേഖ വാണി, തഗ്‌ബോട്ടു രമേഷ്, ധനരാജ്, മഹേഷ് വിറ്റ, കെരിന്റ പർവേറ്റീസം, അമ്പറുശ്ശി, ജബർദാസ്റ് മോഹൻ, ദുവ്വശി മോഹൻ, വംശി അകറ്റി, കാർത്തിക ദീപം ഫെയിം കൃതിക എന്നിവരും അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത എഡിറ്റർ ആയ കോട്ടഗിരി വെങ്കിടേശ്വര റാവു ആണ് ഇന്ദുവദനയുടെ എഡിറ്റർ.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.