പ്രശസ്ത മലയാളി നടി അനു ഇമ്മാനുവൽ നായികാ വേഷത്തിലെത്തുന്ന ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ ഉർവശിവോ രാക്ഷസിവോയുടെ ടീസർ, ഇതിലെ ഗാനങ്ങൾ എന്നിവ നേരത്തെ തന്നെ പുറത്ത് വരികയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. തെലുങ്കിലെ സ്റ്റൈലിഷ് സൂപ്പർ സ്റ്റാറായ അല്ലു അർജുന്റെ അനുജനും പ്രശസ്ത നായക താരവുമായ അല്ലു സിരിഷ് നായകനായി എത്തുന്ന ഈ ചിത്രം, ഒരു റൊമാന്റിക് കോമഡിയായാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഇതിന്റെ ട്രെയ്‌ലർ കൂടി റിലീസ് ചെയ്തിരിക്കുകയാണ്. വളരെ രസകരമായ ഒരു ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലർ സൂചിപ്പിക്കുന്നത്. വളരെ സ്റ്റൈലിഷായി ആണ് ഈ ചിത്രത്തിൽ അനു അഭിനയിച്ചിരിക്കുന്നത്. ആദ്യം വന്ന ഇതിന്റെ ടീസറിലെ അനു ഇമ്മാനുവലിന്റെ ചുംബന രംഗം വൈറലായി മാറിയിരുന്നു. അതുപോലെ അനു ഇമ്മാനുവലും നായകൻ അല്ലു സിരീഷും ഇഴുകിച്ചേർന്നഭനയിച്ച ഒരു ഗാനവും സൂപ്പർ ഹിറ്റായിട്ടുണ്ട്. അനു ഇമ്മാനുവൽ ഏറെ ഗ്ലാമറസായി പ്രത്യക്ഷപ്പെട്ട കാലിസുന്റെ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനം ആരാധകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്.
അച്ചു രാജാമണി, അനുപ് റൂബെൻസ് എന്നിവർ സംഗീത സംവിധാനം നിർവ്വഹിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് കാർത്തിക ശ്രീനിവാസ് ആർ, ഇതിനു ദൃശ്യങ്ങൾ ഒരുക്കിയത് തൻവീർ മിർ എന്നിവരാണ്. രാകേഷ് സഷി സംവിധാനം ചെയ്തിരിക്കുന്ന ഉർവശിവോ രാക്ഷസിവോ നിർമ്മിച്ചിരിക്കുന്നത് ധീരജ് മോഗിളിനേനി, വിജയ് എം എന്നിവർ ചേർന്നാണ്. പ്രശസ്ത തെലുങ്ക് നടന്മാരായ സുനിൽ, വെണ്ണല കിഷോർ, അമാനി, കേദാർ ശങ്കർ എന്നിവരും അഭിനയിച്ച ഈ ചിത്രം രചിച്ചതും സംവിധായൻ രാകേഷാണ്. അല്ലു അരവിന്ദാണ് ഉർവശിവോ രാക്ഷസിവോ അവതരിപ്പിക്കുന്നത്. സ്വപ്ന സഞ്ചാരി എന്ന മലയാള ചിത്രത്തിൽ അഭിനയിച്ചു കൊണ്ട് അരങ്ങേറ്റം കുറിച്ച അനു ഇമ്മാനുവൽ, ആക്ഷൻ ഹീറോ ബിജു എന്ന നിവിൻ പോളി ചിത്രത്തിലൂടെയാണ് നായികയായി മാറിയത്. പിന്നീട് കൂടുതൽ തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് ഈ നടി വേഷമിട്ടത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിച്ചു നായികാ താരം കല്യാണി പ്രിയദർശൻ. ഈ…
വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിലെ പുതിയ മുഖമായി അവതരിപ്പിക്കുന്ന "ഡിറ്റക്റ്റീവ് ഉജ്ജ്വലൻ" എന്ന ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്.…
This website uses cookies.