മലയാളത്തിലെ പ്രശസ്ത നടന്മാരിൽ ഒരാളായ സൈജു കുറുപ്പിന്റെ നൂറാം ചിത്രം റിലീസിന് ഒരുങ്ങുകയാണ്. അരുൺ വൈഗ സംവിധാനം ചെയ്ത ഉപചാരപൂർവം ഗുണ്ട ജയൻ എന്ന ഈ ചിത്രം വരുന്ന ഫെബ്രുവരി ഇരുപത്തിയഞ്ചിന് ആണ് റിലീസ് ചെയ്യുന്നത്. സംവിധായകൻ തന്നെ കഥ രചിച്ച ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രാജേഷ് വർമ്മയാണ്. ഇതിന്റെ ട്രൈലെർ കുറച്ചു ദിവസം മുൻപ് റിലീസ് ചെയ്യുകയും വളരെ വലിയ പ്രേക്ഷക പ്രശംസ നേടുകയും ചെയ്യുകയാണ്. ഒരു പക്കാ കോമഡി എന്റെർറ്റൈനെർ ആയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നു. ഒരു കല്യാണത്തിന്റെ പശ്‌ചാത്തലത്തിൽ ആണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത് എന്നും ഈ ട്രൈലെർ നമ്മുക്ക് കാണിച്ചു തരുന്നു.
യുവ താരം ദുൽഖർ സൽമാൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. വേഫെയര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും മൈ ഡ്രീംസ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ സെബാബ് ആനിക്കാടും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ സിജു വില്‍സണ്‍, ശബരീഷ് വര്‍മ്മ, ജോണി ആന്റണി, സാബുമോന്‍, സുധീര്‍ കരമന, ജാഫര്‍ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടിം മുട്ടിം ഫെയിം സാഗര്‍ സൂര്യ, വൃന്ദ മേനോന്‍, നയന, പാര്‍വതി എന്നിവരും അഭിനയിച്ചിരിക്കുന്നു. ബിജിപാൽ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. കിരൺ ദാസ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ഉപചാരപൂർവം ഗുണ്ട ജയന് കാമറ ചലിപ്പിച്ചത് എൽദോ ഐസക് ആണ്. നടൻ ശബരീഷ് വർമയും ഇതിൽ ഒരു ഗാനം ഈണമിട്ടു പാടിയിട്ടുണ്ട്. ആ ഗാനം സൂപ്പർ ഹിറ്റാണ്.
ബ്ലോക്ബസ്റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.