മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച, മലയാള സിനിമയുടെ തലവര തന്നെ തിരുത്തിയെഴുതിയ ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ പുലി മുരുകൻ. മലയാള സിനിമക്ക് ആദ്യമായി 100 കോടിയുടെ തിളക്കം സമ്മാനിച്ച ഈ ചിത്രം റിലീസ് ചെയ്തത് 2016 ഒക്ടോബർ ഏഴിനാണ്. ഇപ്പോൾ ഈ ചിത്രം റിലീസ് ചെയ്ത് ഏഴ് വർഷങ്ങൾ പിന്നിടുമ്പോൾ, അതിന്റെ ഭാഗമായി ഇതുവരെ കാണാത്ത ഒരു ലൊക്കേഷൻ വീഡിയോ പുറത്ത് വിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ഈ വമ്പൻ ചിത്രം നിർമ്മിച്ച ടോമിച്ചൻ മുളകുപാടത്തിന്റെ മുളകുപാടം ഫിലിംസ് യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നത്. മോഹൻലാൽ, ലാൽ, സുരാജ് വെഞ്ഞാറമ്മൂട് എന്നിവരുൾപ്പെട്ട, ഈ ചിത്രത്തിലെ പ്രശസ്തമായ ഒരു രംഗത്തിന്റെ മേക്കിങ് ആണ് ഈ വീഡിയോയിൽ കാണാൻ സാധിക്കുന്നത്.
സംവിധായകൻ വൈശാഖ്, രചയിതാവ് ഉദയ കൃഷ്ണ, നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം, ഛായാഗ്രാഹകൻ ഷാജി കുമാർ എന്നിവരുടെ സാന്നിധ്യവും ഈ വീഡിയോയിലുണ്ട്. ഏഴ് വർഷത്തോളം മലയാള സിനിമയിലെ ഇൻഡസ്ട്രി ഹിറ്റായി നിന്ന് ചരിത്രം കുറിച്ച സിനിമ കൂടിയാണ് പുലി മുരുകൻ. ഇതിനു മുൻപ് ഇത്രയും വർഷം ഒരു മലയാള ചിത്രവും മലയാളത്തിൽ ഇൻഡസ്ട്രി ഹിറ്റായി നിലനിന്നിട്ടില്ല. 86 കോടിയോളം കേരളാ ഗ്രോസ് നേടിയ പുലി മുരുകൻ 140 കോടിക്ക് മുകളിലാണ് ആഗോള ഗ്രോസ് നേടിയത്. മാന്യംപുലി എന്ന പേരിൽ തെലുങ്കിലും റിലീസ് ചെയ്ത് അവിടെയും ഈ ചിത്രം സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഈ വർഷം റിലീസ് ചെയ്ത 2018 എന്ന ചിത്രമാണ് ഒടുവിൽ പുലിമുരുകനെ മറികടന്ന് മലയാളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റായി മാറിയത്. പുലിമുരുകനിൽ പീറ്റർ ഹെയ്‌ൻ ഒരുക്കിയ സംഘട്ടനവും അതിൽ മോഹൻലാൽ ഡ്യൂപ്പിന്റെ പോലും സഹായമില്ലാതെ നടത്തിയ അതിസാഹസികമായ പ്രകടനവും വലിയ രീതിയിലാണ് പ്രേക്ഷകർ ഏറ്റെടുത്തത്.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.