[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

സൗബിൻ ഷാഹിറിന്റെ സംവിധാനത്തിൽ ഫഹദ് ഫാസിൽ?; പുത്തൻ ചിത്രവുമായി സ്വർഗ്ഗചിത്ര വീണ്ടും.

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മനിച്ച വമ്പൻ നിർമ്മാണ/ വിതരണ കമ്പനിയാണ് സ്വർഗ്ഗചിത്ര. സ്വർഗ്ഗചിത്ര അപ്പച്ചൻ എന്ന പേരിൽ മലയാള സിനിമയിലും സിനിമാ പ്രേമികൾക്കിടയിലും പ്രശസ്തനായ പിണക്കാട്ടു ഡി എബ്രഹാം നേതൃത്വം നൽകുന്ന ഈ ബാനർ നമ്മുക്ക് 1980 കൾ മുതൽ സമ്മാനിച്ചത് നിത്യഹരിതമായ ചിത്രങ്ങളാണ്. മണിവത്തൂരിലെ ആയിരം ശിവരാത്രികൾ, രാംജി റാവു സ്പീകിംഗ്, എന്റെ സൂര്യപുത്രിക്ക്, ഗോഡ്ഫാദർ, വിയറ്റ്നാം കോളനി, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ്, ഫ്രണ്ട്‌സ്, വേഷം എന്നിവയൊക്കെ സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമ്മിച്ച സൂപ്പർഹിറ്റ് ചിത്രങ്ങളാണ്. ഇത് കൂടാതെ ഒട്ടേറെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ വിതരണവും അദ്ദേഹം നടത്തിയിട്ടുണ്ട്.

താൻ നിർമ്മിച്ച ചിത്രങ്ങൾ കൂടാതെ അദ്ദേഹം വിതരണം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രങ്ങളാണ് ഇൻ ഹരിഹർ നഗർ, പപ്പയുടെ സ്വന്തം അപ്പൂസ്, കാബൂളിവാല, ചന്ദ്രലേഖ, ആറാം തമ്പുരാൻ, അയാൾ കഥയെഴുതുകയാണ്, ഉസ്താദ്, നരസിംഹം, ദൈവത്തിന്റെ മകൻ, രാവണപ്രഭു, കാക്കകുയിൽ, റൺവേ, സേതുരാമയ്യർ സിബിഐ, വെള്ളിനക്ഷത്രം എന്നിവ. കഴിഞ്ഞ വർഷം റിലീസ് ചെയ്ത മമ്മൂട്ടി- കെ മധു ചിത്രമായ സിബിഐ 5 ആണ് അദ്ദേഹം അവസാനമായി നിർമിച്ച് വിതരണം ചെയ്ത ചിത്രം. ഇപ്പോഴിതാ താൻ ഇനി ചെയ്യാൻ പോകുന്ന ചിത്രത്തെ കുറിച്ചുള്ള സൂചനയും ഒരു മാധ്യമ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് അപ്പച്ചൻ.

താൻ അഡ്വാൻസ് കൊടുത്തിരിക്കുന്ന ഒരേയൊരു നടൻ ഫഹദ് ഫാസിലാണെന്നും, ആ ചിത്രം സംവിധാനം ചെയ്യാൻ ഫഹദ് നിർദേശിച്ച പേര് സൗബിൻ ഷാഹിറിന്റെ ആണെന്നും അപ്പച്ചൻ വെളിപ്പെടുത്തി. പറ്റിയ കഥ കയ്യിൽ ഇല്ലാത്തത് കൊണ്ട് തന്നെ, ഫഹദിന് ചേർന്ന ഒരു കഥ തിരയുന്ന തിരക്കിലാണിപ്പോൾ തങ്ങളെന്നും, എല്ലാം വിചാരിച്ച പോലെ വന്നാൽ, അല്പം വൈകിയാണെങ്കിലും സ്വർഗ്ഗചിത്രയുടെ ബാനറിൽ ഒരു ഫഹദ് ഫാസിൽ ചിത്രം സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോഹൻലാലും മമ്മൂട്ടിയും കഴിഞ്ഞാൽ ഏത് സങ്കീർണമായ കഥാപാത്രവും ചെയ്ത് ഫലിപ്പിക്കാൻ കഴിവുള്ള നടൻ ഫഹദ് ഫാസിലാണെന്നും അദ്ദേഹം പറഞ്ഞു.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.