മാമാങ്കം എന്ന ബിഗ് ബജറ്റ് മമ്മൂട്ടി ചിത്രം ഇപ്പോൾ വിവാദങ്ങൾ സൃഷ്ടിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുകയാണ്. രണ്ടു ഷെഡ്യൂളുകൾ പൂർത്തിയാക്കിയ ഈ ചിത്രത്തിൽ നിന്ന് അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും അടക്കം ഒട്ടേറെ പേരെ മാറ്റുകയും മറ്റു ചിലരെ കൊണ്ട് വരികയും ചെയ്തു കഴിഞ്ഞു. നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ഇതുവരെ പതിനാലു കോടിയോളം രൂപ മുടക്കി കഴിഞ്ഞിട്ടുണ്ട്. അപ്പോഴാണ് ചിത്രം പ്രതിസന്ധിയിൽ ആയതു. ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്ന് പുറത്താക്കിയ ക്വീൻ താരം ധ്രുവന് പകരമായി ഉണ്ണി മുകുന്ദൻ എത്തുകയാണ് എന്ന് നമുക്കറിയാം. മാമാങ്കത്തിനായി ഉണ്ണി മുകുന്ദൻ തയ്യറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു.
ഈ ചിത്രത്തിന് വേണ്ടി ശരീരമൊരുക്കാൻ ഉണ്ണി മുകുന്ദൻ ജിമ്മിൽ നടത്തുന്ന വർക്ക് ഔട്ടിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആവുകയാണ്. ഈ ചിത്രത്തിന് വേണ്ടി വമ്പൻ ഫിസിക്കൽ മേക് ഓവറിനു വിധേയനായ ധ്രുവൻ ഏകദേശം ഇരുപത്തിയഞ്ചു ദിവസത്തോളം ഷൂട്ടിങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. ഇനി ആ രംഗങ്ങൾ മുഴുവൻ ഉണ്ണി മുകുന്ദനെ വെച്ച് റീഷൂട് ചെയ്യാൻ ആണ് നിർമ്മാതാവിന്റെ പ്ലാൻ. ഉണ്ണി മുകുന്ദൻ ഈ ചിത്രത്തിൽ എത്തിയത് തന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നു ചിത്രത്തിന്റെ സംവിധായകൻ സജീവ് പിള്ളൈ പറഞ്ഞിരുന്നു. സജീവ് പിള്ളയെ സഹായിക്കാൻ എം പദ്മകുമാറിനേയും ഈ ചിത്രത്തിലേക്ക് കൊണ്ട് വന്നിട്ടുണ്ട് നിർമ്മാതാവ് വേണു കുന്നപ്പിള്ളി. ഹനീഫ് അദനി- നിവിൻ പോളി ചിത്രമായ മിഖായേലിൽ വില്ലൻ വേഷം ചെയ്തു കൊണ്ടാണ് ഉണ്ണി മുകുന്ദൻ ഈ വർഷം ആദ്യം എത്തുന്നത്. ജനുവരി പതിനെട്ടിന് മിഖായേൽ റിലീസ് ചെയ്യും.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിലെ നായകനായ വിരാട് കർണ്ണയുടെ ഫസ്റ്റ് ലുക്ക് പുറത്ത്.…
2024ലെ ശ്രദ്ധേയ വിജയങ്ങളുടെ തുടര്ച്ചയുമായി 2025ലും വിജയഗാഥ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലി. അദ്ദേഹത്തിന്റെ ഈ വര്ഷത്തെ ആദ്യ റിലീസായ "രേഖാചിത്രം"…
മലയാള സിനിമയിലെ സുവർണ്ണകാലം ഓർമിപ്പിച്ച് വീണ്ടും ഔസേപ്പച്ചൻ - ഷിബു ചക്രവർത്തി കൂട്ടുകെട്ട്. ഇരുവരും ചേർന്നൊരുക്കിയ 'ബെസ്റ്റി'യിലെ പാട്ടിന് ശബ്ദം…
ചുരുങ്ങിയ കാലയളവിനുള്ളിൽ ഒരുപിടി നല്ല സിനിമകൾ നിർമ്മിച്ച് പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ നിർമ്മാണ കമ്പനിയാണ് കാവ്യ ഫിലിം കമ്പനി. ‘2018’ന്റെയും ‘മാളികപ്പുറം’ത്തിന്റെയും…
വമ്പൻ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ "ആയിരത്തൊന്നു നുണകൾ" എന്ന ചിത്രത്തിന് ശേഷം, താമർ രചനയും സംവിധാനവും നിർവഹിക്കുന്ന…
2025 തുടക്കം തന്നെ ഗംഭീരമാക്കി ടോവിനോ തോമസ് ചിത്രം 'ഐഡന്റിറ്റി' ബോക്സ് ഓഫീസിൽ ഹിറ്റ് ലിസ്റ്റിൽ ഇടം നേടുന്നു. അഖിൽ…
This website uses cookies.