ഇന്നാണ് മിഖായേൽ എന്ന നിവിൻ പോളി- ഹനീഫ് അദനി ചിത്രത്തിന്റെ രണ്ടാം ടീസർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ഈ ടീസർ. മിഖായേൽ എന്ന നായക വേഷത്തിൽ നിവിൻ പോളിയും മാർക്കോ എന്ന വില്ലൻ വേഷത്തിൽ ഉണ്ണി മുകുന്ദനും തകർത്താടിയ ഒരു ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും സ്റ്റൈലിഷ് രംഗങ്ങളും നിറഞ്ഞ ഒരു കിടിലൻ ടീസർ തന്നെയാണ് ഇതെന്ന് നിസംശയം പറയാൻ സാധിക്കും. നായകനെ കവച്ചു വെക്കുന്ന വില്ലൻ പരിവേഷം ആണ് ഉണ്ണി മുകുന്ദൻ ഈ ടീസറിൽ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വെച്ചിരിക്കുന്നത്.
ഉണ്ണി മുകുന്ദന് ഒരുപാട് അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട് ഇപ്പോൾ. കിടിലൻ ലുക്കിൽ , പക്കാ മാനറിസങ്ങളോടെ ഒരു മെഗാ മാസ്സ് വില്ലൻ ആയാണ് ഉണ്ണി മുകുന്ദൻ എത്തുന്നത് എന്നുറപ്പായി കഴിഞ്ഞു. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിൽ മഞ്ജിമ മോഹൻ ആണ് നായികാ വേഷം ചെയ്യുന്നത്. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിച്ച ഈ ചിത്രത്തിൽ സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, കെ പി എ സി ലളിത, അശോകൻ, സുദേവ് നായർ, ബാബു ആന്റണി, കലാഭവൻ ഷാജോൺ, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ, ജയപ്രകാശ്, ജെ ഡി ചക്രവർത്തി തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട് . ഗോപി സുന്ദർ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതവും കിടിലനാണ്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.