[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

തലയെ വരവേൽക്കാൻ ആരാധകർ; വിശ്വാസം നാളെ മുതൽ..!

തല അജിത് നായകനായ വിശ്വാസം എന്ന തമിഴ് ചിത്രം നാളെ മുതൽ ലോകം മുഴുവൻ  പ്രദർശനത്തിനു എത്തുകയാണ് . കേരളത്തിലും വമ്പൻ റിലീസ് ആയി എത്തുന്ന ഈ ചിത്രം ഇവിടെ വിതരണം ചെയ്യുന്നത് മുളകുപാടം ഫിലിമ്സിന്റെ ബാനറിൽ ടോമിച്ചൻ മുളകുപാടം ആണ് . ചിത്രത്തിന്റെ കേരളാ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ശിവ രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ലേഡി സൂപ്പർ സ്റ്റാർ നയൻ താര ആണ് നായികാ വേഷത്തിൽ എത്തുന്നത്. വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം തല അജിത്തിനെ നായകനാക്കി ശിവ ഒരുക്കിയ ചിത്രമാണ് വിശ്വാസം. സത്യ ജ്യോതി ഫിലിംസ് ആണ് ഈ ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്. യുവാവായും വൃദ്ധനായും രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിൽ ആണ് തല അജിത് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൂക്കു ദുരൈ എന്നാണ് ഇതിലെ അജിത് കഥാപാത്രത്തിന്റെ പേര്.

വിശ്വാസത്തിന്റെ ട്രൈലെർ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റ് ആയി മാറിയിരുന്നു. യോഗി ബാബു, വിവേക്, ജഗപതി ബാബു, രവി വാന, അനിഖ, തമ്പി രാമയ്യ, റോബോ ശങ്കർ, കോവൈ സരള എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി ദൃശ്യങ്ങൾ  ഒരുക്കിയിരിക്കുന്നത് വെട്രി ആണ്. പ്രശസ്ത എഡിറ്റർ റൂബൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു. തല അജിത്തിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് ആയാണ് വിശ്വാസം എത്തുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അജിത് ആരാധകരെ കോരിത്തരിപ്പിക്കുന്ന ഒരു മാസ്സ് എന്റെർറ്റൈനെർ തന്നെയായിരിക്കും ഈ ചിത്രം എന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.