സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായ പേട്ട എന്ന തമിഴ് ചിത്രം നാളെ മുതൽ ലോകം മുഴുവൻ റിലീസ് ചെയ്യുകയാണ്. കാർത്തിക് സുബ്ബരാജ് രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്സും ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേർന്നാണ്. കേരളത്തിൽ വമ്പൻ റിലീസ് ആയി എത്തുന്ന ഈ ചിത്രത്തിന്റെ തിയേറ്റർ ലിസ്റ്റ് ഇവിടെ ചേർക്കുന്നു. ആരാധകരും സിനിമാ പ്രേമികളും ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിൽ വമ്പൻ താര നിരയാണ് അണിനിരന്നിട്ടുള്ളത്. സൂപ്പർ സ്റ്റാർ രജനികാന്തിനൊപ്പം മക്കൾ സെൽവൻ വിജയ് സേതുപതിയും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. വില്ലൻ വേഷത്തിൽ ആണ് വിജയ് സേതുപതി ഈ ചിത്രത്തിൽ എത്തുന്നത്.
ഇവർക്ക് പുറമെ ബോബി സിംഹ, ബോളിവുഡ് താരം നവാസുദീൻ സിദ്ദിഖി, ശശി കുമാർ എന്നിവരും ഈ ചിത്രത്തിലെ നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പ്രശസ്ത നടിമാരായ സിമ്രാനും തൃഷയുമാണ് ഈ ചിത്രത്തിലെ നായികാ വേഷങ്ങൾ അവതരിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ സംഗീതം പകർന്ന ഇതിലെ ഗാനങ്ങൾ എല്ലാം തന്നെ സൂപ്പർ ഹിറ്റുകൾ ആണ്. തിരു ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നതു വിവേക് ഹർഷൻ ആണ്. പിസ, ജിഗർത്തണ്ട, ഇരൈവി , മെർക്കുറി എന്നീ ചിത്രങ്ങൾക്ക് ശേഷം കാർത്തിക് സുബ്ബരാജ് ഒരുക്കിയ ചിത്രം എന്ന നിലയിൽ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഒന്നാണ് പേട്ട. സൺ പിക്‌ചേഴ്‌സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ലോകം മുഴുവൻ വമ്പൻ റിലീസ് ആയാണ് എത്തുന്നത്. ശങ്കർ ചിത്രം എന്തിരൻ 2 ആയിരുന്നു സൂപ്പർസ്റ്റാർ രജനികാന്തിന്റെ തൊട്ടു മുൻപത്തെ റിലീസ്.
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…
This website uses cookies.