[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: TeasersVideos

സോഷ്യൽ മീഡിയ പറയുന്നു ഇത് നായകനെ കവച്ചു വെക്കുന്ന വില്ലൻ; മിഖായേൽ രണ്ടാം ടീസർ സൂപ്പർ ഹിറ്റ്..!


ഇന്നാണ് മിഖായേൽ എന്ന നിവിൻ പോളി- ഹനീഫ് അദനി ചിത്രത്തിന്റെ രണ്ടാം ടീസർ റിലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ഈ ടീസർ. മിഖായേൽ എന്ന നായക വേഷത്തിൽ നിവിൻ പോളിയും മാർക്കോ എന്ന വില്ലൻ വേഷത്തിൽ ഉണ്ണി മുകുന്ദനും തകർത്താടിയ ഒരു ടീസർ ആണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. കിടിലൻ ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളും സ്റ്റൈലിഷ് രംഗങ്ങളും നിറഞ്ഞ ഒരു കിടിലൻ ടീസർ തന്നെയാണ് ഇതെന്ന് നിസംശയം പറയാൻ സാധിക്കും. നായകനെ കവച്ചു വെക്കുന്ന വില്ലൻ പരിവേഷം ആണ് ഉണ്ണി മുകുന്ദൻ ഈ ടീസറിൽ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വെച്ചിരിക്കുന്നത്.

ഉണ്ണി മുകുന്ദന് ഒരുപാട് അഭിനന്ദനങ്ങളും ലഭിക്കുന്നുണ്ട് ഇപ്പോൾ. കിടിലൻ ലുക്കിൽ , പക്കാ മാനറിസങ്ങളോടെ ഒരു മെഗാ മാസ്സ് വില്ലൻ ആയാണ് ഉണ്ണി മുകുന്ദൻ എത്തുന്നത് എന്നുറപ്പായി കഴിഞ്ഞു. വമ്പൻ താര നിര അണിനിരക്കുന്ന ഈ ചിത്രത്തിൽ മഞ്ജിമ മോഹൻ ആണ് നായികാ വേഷം  ചെയ്യുന്നത്. ആന്റോ ജോസെഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസെഫ് നിർമ്മിച്ച ഈ ചിത്രത്തിൽ സിദ്ദിഖ്, സുരാജ് വെഞ്ഞാറമ്മൂട്, കെ പി എ സി ലളിത, അശോകൻ, സുദേവ് നായർ, ബാബു ആന്റണി, കലാഭവൻ ഷാജോൺ, രഞ്ജി പണിക്കർ, ശാന്തി കൃഷ്ണ, ജയപ്രകാശ്, ജെ ഡി ചക്രവർത്തി തുടങ്ങി ഒട്ടേറെ താരങ്ങൾ അഭിനയിക്കുന്നുണ്ട് . ഗോപി സുന്ദർ സംഗീതം പകർന്നിരിക്കുന്ന ഈ ചിത്രത്തിന് വേണ്ടി അദ്ദേഹം ഒരുക്കിയ പശ്ചാത്തല സംഗീതവും കിടിലനാണ്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.