മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന ഉണ്ട എന്ന ചിത്രം വരുന്ന ജൂണ് 14 ന് ആഗോള റീലീസ് ആയി എത്തുകയാണ്. മാവോയിസ്റ്റ് ഭീഷണി നില നിൽക്കുന്ന ഛത്തീസ്ഗഡിൽ തിരഞ്ഞെടുപ്പ് ജോലിക്കായി പോവേണ്ടി വരുന്ന കേരളാ പോലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. എസ് ഐ മണികണ്ഠൻ എന്ന കഥാപാത്രം ആയാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിക്കുന്നത്. ഇന്ന് രാവിലെ ആണ് ഈ ചിത്രത്തിന്റെ ട്രെയിലർ റീലീസ് ചെയ്തത്. റിലീസ് ചെയ്ത നിമിഷം മുതൽ മികച്ച പ്രേക്ഷക പ്രതികരണം ആണ് ഉണ്ടയുടെ ട്രയ്ലർ നേടുന്നത്. കേരളാ പൊലീസിന് എന്നും അഭിമാനം ആവുന്ന ഒരു ചിത്രമായി ഉണ്ട മാറും എന്നാണ് ഇതിന്റെ ട്രയ്ലർ നമ്മുക്ക് നൽകുന്ന സൂചന. കേരളാ പോലീസിന്റെ കഴിവും, ധൈര്യവും, ആത്മാർഥതയും എല്ലാം വളരെ വ്യക്തമായി പ്രേക്ഷക സമക്ഷം എത്തിക്കുന്ന ഒരു ചിത്രമായി ഉണ്ട മാറാൻ സാധ്യത ഉണ്ടെന്നു ട്രയ്ലർ നമ്മളോട് പറയുന്നു.
അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർ ഹിറ്റ് ചിത്രം ഒരുക്കിയ ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഉണ്ട. നവാഗതനായ ഹർഷാദ് രചന നിർവഹിച്ച ഈ ചിത്രം മൂവി മിൽസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ, ജമിനി സ്റ്റുഡിയോ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, കലാഭവൻ ഷാജോണ്, തുടങ്ങിയവരും ബോളിവുഡ് താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. പ്രശാന്ത് പിള്ളൈ ഈണം പകർന്നിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഷാദ് യൂസഫും കാമറ ചലിപ്പിച്ചിരിക്കുന്നതു സജിത്ത് പുരുഷനും ആണ്.
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.