[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

ലൂസിഫർ കളക്ഷനും ബിസിനസ്സും; ഒഫീഷ്യൽ റിപ്പോർട്ട് പുറത്തു വിട്ട് ആന്റണി പെരുമ്പാവൂർ..!

മലയാള സിനിമയിലെ എക്കാലത്തെയും ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയമായി മാറിയ ചിത്രമാണ് മോഹൻലാൽ നായകനായ ലൂസിഫർ. ഈ ചിത്രം നൂറു കോടിക്ക് മുകളിൽ കളക്ഷൻ നേടിയ രണ്ടു മലയാള ചിത്രങ്ങളിൽ ഒന്നാണ്. മോഹൻലാൽ തന്നെ നായകനായ പുലി മുരുകൻ ആണ് ആദ്യം നൂറു കോടി കളക്ഷൻ നേടിയ ചിത്രം. കായംകുളം കൊച്ചുണ്ണി, ഒടിയൻ, മധുര രാജ എന്നീ ചിത്രങ്ങളും നൂറു കോടി ക്ലബ്ബിൽ ഉണ്ടെങ്കിലും ഈ ചിത്രങ്ങൾ നൂറു കോടി തൊട്ടതു ടോട്ടൽ ബിസിനസ്സ് ചേർത്താണ്. ഇപ്പോഴിതാ ടോട്ടൽ ബിസിനസ്സ് കൂടി ചേർത്ത് 200 കോടിയിൽ തൊട്ട ആദ്യ മലയാള ചിത്രമായി മാറിയിരിക്കുന്നത് ലൂസിഫർ  ആണ്. ലൂസിഫറിന്റെ ഔദ്യോഗിക കളക്ഷൻ – ബിസിനസ്സ് റിപ്പോർട്ട് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ പുറത്തു വിട്ടു കഴിഞ്ഞു. 

75 കോടിയോളം ബഡ്ജറ്റിൽ നിർമ്മിച്ച ഈ ചിത്രം ആഗോള വ്യാപകമായി  നേടിയെടുത്തത് 175 കോടിയോളം രൂപ ആണ്. 13 കോടി രൂപയ്ക്കു മുകളിൽ ഓൾ ടൈം റെക്കോർഡ് തുക ആമസോൺ പ്രൈം റൈറ്റ്സ് ആയി നേടിയ ഈ ചിത്രം 6 കോടി രൂപ സാറ്റലൈറ്റ് റൈറ്റ്സ് ആയും നേടി. 10 കോടി രൂപയ്ക്കു മുകളിൽ ആണ് ഈ ചിത്രത്തിന്റെ തമിഴ്, തെലുഗ്, കന്നഡ, ഹിന്ദി റൈറ്റുകൾ വിറ്റു പോയത്. അങ്ങനെ ആകെ മൊത്തം 204 കോടിയോളം രൂപയാണ് ഈ ചിത്രം നടത്തിയ ടോട്ടൽ ബിസിനസ്സ്. മലയാളത്തിന് ആദ്യ നൂറു കോടി ക്ലബ് സമ്മാനിച്ച മോഹൻലാൽ തന്നെ മലയാളത്തിന് ആദ്യ 200 കോടിയും സമ്മാനിച്ചു. ടോട്ടൽ ബിസിനസ്സ് കൂടി ചേർത്ത് നൂറു കോടി ക്ലബ്ബിൽ എത്തിയ ചിത്രങ്ങൾ കൂടി നോക്കിയാൽ മലയാളത്തിൽ ആകെ ഉള്ള അഞ്ചു ചിത്രങ്ങളിൽ മൂന്നെണ്ണത്തിലും മോഹൻലാൽ ആണ് നായകൻ. മാത്രമല്ല കായംകുളം കൊച്ചുണ്ണിയിൽ ഒരു നിർണ്ണായക അതിഥി  വേഷവും അദ്ദേഹം ചെയ്തിരുന്നു. 

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

18 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.