പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ലഡ്കി. ഇന്ത്യയിലെ ആദ്യത്തെ മാർഷ്യൽ ആർട്‌സ് ചിത്രം എന്ന അവകാശ വാദവുമായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ തന്നെ പുറത്തു വരികയും, സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. പൂജ ബാലേകർ എന്ന പുതുമുഖം നായികാ വേഷത്തിൽ എത്തുന്ന ലഡ്കി, മാർഷ്യൽ ആർട്‌സ് വിദഗ്ധ ആയ ഒരു യുവതിയുടെ കഥ പറയുന്ന ചിത്രമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തൂ നഹി എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. നായികാ താരത്തിന്റെ ത്രസിപ്പിക്കുന്ന ഗ്ലാമർ പ്രദർശനവും കിടിലൻ ആക്ഷൻ സീനുകളുമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റുകൾ. പ്രശസ്ത ഗായിക സുനിധി ചൗഹാൻ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് പോൾ പ്രവീൺ കുമാറാണ്. കിടിലൻ മാർഷ്യൽ ആർട്‌സ് സംഘട്ടന രംഗങ്ങളും, പൂജയുടെ ചൂടൻ രംഗങ്ങളും ഈ ചിത്രത്തിലുണ്ടാകും.
പൂജയുടെ മേനി പ്രദർശനത്തിന്റെ ധാരാളിത്തം ഈ ഗാനത്തിലും ഇതിന്റെ ട്രൈലറിലും നമ്മുക്ക് കാണാൻ സാധിക്കും. സത്യ, കമ്പനി, സർക്കാർ തുടങ്ങി ഒട്ടേറെ ക്ലാസിക് ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ്മ തെലുങ്കിലും ഒരുപിടി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ്. അഭിമന്യു സിങ്, മിയ മുഖി, രാജ്പാൽ യാദവ്, പ്രതീക പർമാർ, മൽഹോത്ര ശിവം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ത്രില്ലർ, ക്ലെെമാക്സ്, നേക്കഡ്, പവർസ്റ്റാർ, മർഡർ, 12 ‘ഒ’ ക്ലോക്ക്, ദിഷ എൻകൗണ്ടർ, ഡെയ്ഞ്ചറസ് എന്നീ എട്ടു സിനിമകൾ ആണ് കഴിഞ്ഞ ഏതാനും കൊല്ലത്തിനിടയിൽ റാം ഗോപാൽ വർമ്മ ഒരുക്കിയത്.
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ "പ്രതിഛായ" മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയും നേടി മുന്നേറുകയാണ്. നിറഞ്ഞ…
നിവിൻ പോളിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ രചിച്ചു സംവിധാനം ചെയ്ത "പ്രതിച്ഛായ" എന്ന പൊളിറ്റിക്കൽ ഡ്രാമ ത്രില്ലർ ചിത്രം ഗംഭീര…
തുടർച്ചയായ വിജയങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ യുവതാരം ഷെയ്ൻ നിഗം തെലുങ്ക് സിനിമയിലേക്ക് ചുവടുവെക്കുന്നു. ഷെയ്ൻ നിഗത്തിന്റെ…
യുവതാര നിരയുടെ ചിത്രം ' മിഡിൽ ക്ലാസ് മാത്തുക്കുട്ടി ' യുടെ പൂജ കൊച്ചിയിൽ നടന്നു.'ജെന്റിൽ വുമൺ' എന്ന ശ്രദ്ധേയമായ…
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
This website uses cookies.