[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മോഹൻലാൽ, മമ്മൂട്ടി മുതൽ ഫഹദ് ഫാസിൽ വരെ; 2022ലെ സൂപ്പര്‍ താര പ്രതിഫലം അറിയാം

മലയാള സിനിമയിലെ താരങ്ങളുടെ പ്രതിഫലത്തെ ചൊല്ലി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന പരാമർശങ്ങൾ സോഷ്യൽ മീഡിയയിലും ചർച്ചയാവുകയാണ്. താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ ആവശ്യപ്പെടുമ്പോൾ, പൃഥ്വിരാജ് അടക്കമുള്ളവർ പറയുന്നത് താരമൂല്യത്തിന് അനുസരിച്ച്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാൻ കഴിയില്ലെങ്കിൽ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിർമ്മാതാവിനുണ്ടെന്നാണ്. ഇപ്പോഴിതാ നിലവിലെ മലയാള സിനിമാ താരങ്ങളുടെ പ്രതിഫലത്തിന്റെ വിവരങ്ങൾ ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ടിരിക്കുകയാണ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് പതിറ്റാണ്ടുകളായി മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന നായകൻ. 2022 ഇൽ ഒരു ചിത്രത്തിന് 8 മുതൽ 17 കോടി വരെയാണ് മോഹൻലാൽ വാങ്ങുന്ന പ്രതിഫലം. മലയാളത്തിന്റെ മെഗാ സ്റ്റാർ ആയ മമ്മൂട്ടിയാണ് ഈ ലിസ്റ്റിൽ രണ്ടാം സ്ഥാനത്ത്. ഒരു സിനിമയ്ക്കു നാലു മുതൽ പത്തു കോടി വരെയാണ് മമ്മൂട്ടി വാങ്ങുന്ന പ്രതിഫലം. എലോൺ, മോൺസ്റ്റർ, ബറോസ്, ഓളവും തീരവും, റാം, എംപുരാൻ എന്നീ ചിത്രങ്ങൾ ഇനി മോഹൻലാൽ അഭിനയിച്ചു പുറത്ത് വരാനുള്ളപ്പോൾ, റോഷാക്, നൻ പകൽ നേരത്തു മയക്കം, ബി ഉണ്ണികൃഷ്ണൻ ചിത്രമെന്നിവയാണ് ഇനി മമ്മൂട്ടിയഭിനയിച്ചു റിലീസ് ചെയ്യാനുള്ളത്.

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഒരു സിനിമയ്ക്കു മൂന്നു മുതൽ 8 കോടി വരെ പ്രതിഫലം വാങ്ങുമ്പോൾ, മൂന്നു മുതൽ ഏഴു കോടി വരെയാണ് പൃഥ്വിരാജ് സുകുമാരൻ വാങ്ങുന്നത്. മൂന്നര മുതൽ ആറ് കോടി രൂപ വരെയാണ് ഫഹദ് ഫാസിൽ വാങ്ങുന്ന പ്രതിഫലം. കിംഗ് ഓഫ് കൊത്ത എന്ന മലയാള ചിതമാണ് ദുൽഖർ അടുത്ത് ചെയ്യുന്നതെങ്കിൽ, ഇനി റിലീസ് ചെയ്യാനുള്ള ദുൽഖർ ചിത്രങ്ങൾ ഹിന്ദി ചിത്രമായ ചുപ്, തെലുങ്ക് ചിത്രമായ സീത രാമം എന്നിവയാണ്. ഗൺസ് ആൻഡ് ഗുലാബ്‌സ് എന്ന നെറ്റ്ഫ്ലിക്സ് സീരിസും ദുൽഖർ അഭിനയിച്ചു പുറത്തു വരാനുണ്ട്. ബ്ലെസി ഒരുക്കിയ ആട് ജീവിതം, ഷാജി കൈലാസ് ഒരുക്കുന്ന കാപ്പ, ഇനി ഷൂട്ട് ചെയ്യാനുള്ള വിലായത് ബുദ്ധ, പാൻ ഇന്ത്യൻ ചിത്രമായ സലാർ എന്നിവയാണ് പൃഥ്വിരാജ് അഭിനയിച്ചു ഇനി വരാനുള്ളത്. ജൂലൈ 22 നു റിലീസ് ആവാൻ പോകുന്ന മലയൻ കുഞ്ഞാണ് ഇനി പ്രേക്ഷകരുടെ മുന്നിലെത്തുന്ന ഫഹദ് ഫാസിൽ ചിത്രം. പാച്ചുവും അത്ഭുത വിളക്കും, ഷെർലക്, പുഷ്പ 2 എന്നിവയും ഇനി വരാനുള്ള ഫഹദ് ചിത്രങ്ങളാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.