യുവ താരങ്ങളായ നിവിൻ പോളി, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ എബ്രിഡ് ഷൈൻ ഒരുക്കിയ പുതിയ ചിത്രമായ മഹാവീര്യർ റിലീസിനൊരുങ്ങുകയാണ്. പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിൽ കന്നഡ നടി ഷാൻവി ശ്രീവാസ്തവ, മലയാള താരങ്ങളായ ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ എന്നിവരും വേഷമിട്ടിട്ടുണ്ട്. ഫാന്റസിയും കോമെടിയും ടൈം ട്രാവലും കോടതിയും നിയമ വ്യവഹാരങ്ങളും നിറഞ്ഞ, മലയാള സിനിമാ പ്രേമികൾ ഇതുവരെ കാണാത്ത ഒരു സിനിമാനുഭവം ഈ ചിത്രം സമ്മാനിക്കുമെന്നാണ് ഇതിന്റെ ട്രൈലെർ സൂചിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന് ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡിൽ നിന്നും ലഭിച്ചിരിക്കുന്നത്.
ജൂലൈ 21 നു റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം, പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. എബ്രിഡ് ഷൈൻ തന്നെ തിരക്കഥ രചിച്ച ഈ ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം സൂപ്പർ ഹിറ്റായി മാറിയിട്ടുണ്ട്. ഇതിന്റെ പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ നിന്ന് വലിയ ശ്രദ്ധയാണ് നേടുന്നത്. ഇഷാൻ ചാബ്ര സംഗീതമൊരുക്കിയ മഹാവീര്യർക്കു വേണ്ടി ദൃശ്യളൊരുക്കിയത് ചന്ദ്രു സെൽവരാജ്, ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് മനോജ് എന്നിവരാണ്. ഏറെനാളിനു ശേഷം തീയേറ്ററുകളിലെത്തുന്ന നിവിൻ പോളി ചിത്രമാണ് മഹാവീര്യർ എന്നത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ ആരാധകരും ഏറെ കാത്തിരിക്കുന്ന ചിത്രമാണിത്. 1983 , ആക്ഷൻ ഹീറോ ബിജു എന്നീ സൂപ്പർ ഹിറ്റുകൾക്കു ശേഷം നിവിൻ പോളി- എബ്രിഡ് ഷൈൻ ടീം ഒന്നിച്ച ചിത്രം കൂടിയാണിത്.
ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…
ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
This website uses cookies.