[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ത്രസിപ്പിക്കുന്ന ഗ്ലാമറും ഞെട്ടിക്കുന്ന ആക്ഷനും; രാം ഗോപാൽ വർമ്മയുടെ ലഡ്കിയിലെ പുതിയ ഗാനം കാണാം

പ്രശസ്ത ബോളിവുഡ് സംവിധായകൻ രാം ഗോപാൽ വർമ്മ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ലഡ്കി. ഇന്ത്യയിലെ ആദ്യത്തെ മാർഷ്യൽ ആർട്‌സ് ചിത്രം എന്ന അവകാശ വാദവുമായി എത്തുന്ന ഈ ചിത്രത്തിന്റെ ട്രെയ്‌ലർ നേരത്തെ തന്നെ പുറത്തു വരികയും, സൂപ്പർ ഹിറ്റായി മാറുകയും ചെയ്തിരുന്നു. പൂജ ബാലേകർ എന്ന പുതുമുഖം നായികാ വേഷത്തിൽ എത്തുന്ന ലഡ്കി, മാർഷ്യൽ ആർട്‌സ് വിദഗ്ധ ആയ ഒരു യുവതിയുടെ കഥ പറയുന്ന ചിത്രമാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ തൂ നഹി എന്ന ഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. നായികാ താരത്തിന്റെ ത്രസിപ്പിക്കുന്ന ഗ്ലാമർ പ്രദർശനവും കിടിലൻ ആക്ഷൻ സീനുകളുമാണ് ഈ ഗാനത്തിന്റെ ഹൈലൈറ്റുകൾ. പ്രശസ്ത ഗായിക സുനിധി ചൗഹാൻ ആലപിച്ചിരിക്കുന്ന ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് പോൾ പ്രവീൺ കുമാറാണ്. കിടിലൻ മാർഷ്യൽ ആർട്‌സ് സംഘട്ടന രംഗങ്ങളും, പൂജയുടെ ചൂടൻ രംഗങ്ങളും ഈ ചിത്രത്തിലുണ്ടാകും.

പൂജയുടെ മേനി പ്രദർശനത്തിന്റെ ധാരാളിത്തം ഈ ഗാനത്തിലും ഇതിന്റെ ട്രൈലറിലും നമ്മുക്ക് കാണാൻ സാധിക്കും. സത്യ, കമ്പനി, സർക്കാർ തുടങ്ങി ഒട്ടേറെ ക്ലാസിക് ബോളിവുഡ് ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള രാം ഗോപാൽ വർമ്മ തെലുങ്കിലും ഒരുപിടി ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള ആളാണ്. അഭിമന്യു സിങ്, മിയ മുഖി, രാജ്പാൽ യാദവ്, പ്രതീക പർമാർ, മൽഹോത്ര ശിവം എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്. ത്രില്ലർ, ക്ലെെമാക്സ്, നേക്കഡ്, പവർസ്റ്റാർ, മർഡർ, 12 ‘ഒ’ ക്ലോക്ക്, ദിഷ എൻ‍കൗണ്ടർ, ഡെയ്ഞ്ചറസ് എന്നീ എട്ടു സിനിമകൾ ആണ് കഴിഞ്ഞ ഏതാനും കൊല്ലത്തിനിടയിൽ റാം ഗോപാൽ വർമ്മ ഒരുക്കിയത്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.