Trisha and Dhanush celebrate Petta in theatres
കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രമായ പേട്ട ഗംഭീര പ്രേക്ഷക പ്രതികരണം നേടി ഇപ്പോൾ സൂപ്പർ വിജയത്തിലേക്ക് കുതിക്കുകയാണ്. വിന്റേജ് രജനികാന്ത് സ്റ്റൈൽ ആണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. ആരാധകരും സിനിമാ പ്രേമികളും സിനിമാ പ്രവർത്തകരും ഉൾപ്പെടെ എല്ലാവരും രജനികാന്തിന്റെ പേട്ടയെ വാനോളം പുകഴ്ത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ തന്നെ ഇവർ എല്ലാവരും കണ്ടിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒരു വീഡിയോ രജനികാന്തിന്റെ കുടുംബം പേട്ട തിയേറ്ററിൽ നിന്ന് കാണുന്നതിന്റെ ആണ്. ഈ ഷോ കാണാൻ രജനികാന്തിന്റെ ഭാര്യ ലതയും മരുമകൻ ധനുഷും ഒപ്പം പേട്ടയിൽ അഭിനയിച്ച സൂപ്പർ നായിക തൃഷയും ഉണ്ടായിരുന്നു.
ചിത്രം കണ്ടു ഇവർ ആഘോഷിക്കുന്ന രംഗങ്ങൾ ഏറെ ആവേശത്തോടെയാണ് ഏവരും സ്വീകരിക്കുന്നത്. രജനികാന്തിന്റെ ഭാര്യ ലത ഉൾപ്പെടെ എല്ലാവരും തലൈവരുടെ മാസ്സ് സ്റ്റൈൽ മതിമറന്നാണ് ആഘോഷിക്കുന്നത്. ഈ ചിത്രം കണ്ടതിനു ശേഷം എപിക് , രജനിഫൈഡ് എന്നാണ് ധനുഷ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഒരുപാട് നാളുകൾക്കു ശേഷം ആണ് ഒരു രജനികാന്ത് ചിത്രം കണ്ടു മതിമറന്നു ആർപ്പു വിളിച്ചതും കയ്യടിക്കുകയും ചെയ്തത് എന്നാണ് പ്രശസ്ത നടനും സംവിധായകനും ഗായകനും ഒക്കെയായ വിനീത് ശ്രീനിവാസനും പറഞ്ഞത്. രജനികാന്ത് ഇതുവരെ ഈ ചിത്രം കണ്ടിട്ടില്ല. അദ്ദേഹം ചിത്രം ഉടനെ കാണും എന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. വിജയ് സേതുപതി, നവാസുദീൻ സിദ്ദിഖി, ബോബി സിംഹ, ശശി കുമാർ, സിമ്രാൻ, തൃഷ തുടങ്ങിയ ഒരുപാട് താരങ്ങൾ ഈ ചിത്രത്തിന്റെ ഭാഗം ആണ്. അനിരുദ്ധ് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.