[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

രജനികാന്ത് മാതൃക പിന്തുടർന്ന് സായി പല്ലവിയും; പരാജയ ചിത്രത്തിന്റെ പ്രതിഫല തുക മടക്കി നൽകി താരം..!

സൂപ്പർ സ്റ്റാർ രജനികാന്ത് ആണ്, തന്റെ ചിത്രം പരാജയപ്പെടുമ്പോൾ താൻ ആ ചിത്രത്തിനായി വാങ്ങിച്ച പ്രതിഫല തുക നിർമ്മാതാവിന് തിരിച്ചു നൽകുന്ന മാതൃക ആദ്യമായി ഇന്ത്യൻ സിനിമയിൽ തന്നെ അവതരിപ്പിച്ചത് എന്ന് പറയാം. ഒരുപാട് പേരൊന്നും അത് പിന്തുടരുന്നില്ലെങ്കിലും ഇപ്പോഴിതാ തലൈവരുടെ പാത പിന്തുടർന്നിരിക്കുന്നതു പ്രശസ്ത തെന്നിന്ത്യൻ നടിയായ സായി പല്ലവിയാണ്.  തന്റെ പുതിയ തെലുങ്കു ചിത്രമായ പടി പടി ലച്ചേ മനസ്സു എന്ന ചിത്രം പരാജയപ്പെട്ടപ്പോൾ ആണ് ആ ചിത്രത്തിന് വേണ്ടി താൻ സ്വീകരിച്ച പ്രതിഫലം സായി പല്ലവി നിർമ്മാതാവിന് തിരിച്ചു നൽകിയത്. ഈ ചിത്രം റിലീസ് ചെയ്യുന്നതിന് മുൻപ് തന്നെ ഇതിലെ ഗാനങ്ങൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയി മാറിയിരുന്നു. അപ്പോൾ ഈ ചിത്രവും വലിയ വിജയം നേടും എന്നാണ് ആരാധകരും സിനിമാ പ്രേമികളും പ്രതീക്ഷിച്ചിരുന്നത്. എന്നാൽ പ്രതീക്ഷകൾ തകർത്തു ഈ ചിത്രം ബോക്സ് ഓഫീസിൽ വീഴുകയായിരുന്നു. 

22 കോടി രൂപയ്ക്കു വിതരണാവകാശം  വിറ്റു പോയ ഈ ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത് വെറും എട്ടു കോടി രൂപ മാത്രം ആണ്. അഡ്വാൻസ് ആയി സായി പല്ലവി കുറച്ചു തുകയാണ് വാങ്ങിയിരുന്നത്. എന്നാൽ ചിത്രം പരാജയപ്പെട്ടപ്പോൾ തനിക്കു നിർമ്മാതാക്കളിൽ നിന്ന് ലഭിക്കാൻ ഉണ്ടായിരുന്ന നാൽപ്പതു ലക്ഷത്തോളം രൂപയാണ് സായി പല്ലവി വേണ്ട എന്ന് തീരുമാനിച്ചത്. ഇത് നിർമ്മാതാക്കൾക്ക് പകർന്ന  ആശ്വാസം ചെറുതല്ല. ഇപ്പോൾ സായി പല്ലവിയുടെ ഈ നടപടിയെ പ്രകീർത്തിച്ചു മുന്നോട്ടു വന്നിരിക്കുകയാണ് തെലുങ്കു സിനിമാ ലോകം. ഈ അടുത്തിടെ സായി പല്ലവി അഭിനയിച്ച തമിഴ് ചിത്രമായ മാരി 2 മികച്ച ബോക്സ് ഓഫീസ് വിജയം നേടിയെടുത്തിരുന്നു. ധനുഷ് നായകനായ ഈ ചിത്രത്തിൽ ടോവിനോ തോമസ് ആയിരുന്നു വില്ലൻ.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.