[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Videos

പേട്ട കണ്ടു തിയേറ്ററിൽ ആഘോഷമാക്കി തൃഷയും ധനുഷും..!!

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത രജനികാന്ത് ചിത്രമായ പേട്ട ഗംഭീര പ്രേക്ഷക പ്രതികരണം നേടി ഇപ്പോൾ സൂപ്പർ വിജയത്തിലേക്ക് കുതിക്കുകയാണ്. വിന്റേജ് രജനികാന്ത്  സ്റ്റൈൽ ആണ് ഈ ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിരിക്കുന്നത്. ആരാധകരും സിനിമാ പ്രേമികളും സിനിമാ പ്രവർത്തകരും ഉൾപ്പെടെ എല്ലാവരും രജനികാന്തിന്റെ പേട്ടയെ വാനോളം പുകഴ്ത്തുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ചിത്രത്തിന്റെ  ആദ്യ ഷോ തന്നെ ഇവർ എല്ലാവരും കണ്ടിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒരു വീഡിയോ രജനികാന്തിന്റെ കുടുംബം പേട്ട തിയേറ്ററിൽ നിന്ന് കാണുന്നതിന്റെ ആണ്. ഈ ഷോ കാണാൻ രജനികാന്തിന്റെ ഭാര്യ ലതയും മരുമകൻ ധനുഷും ഒപ്പം പേട്ടയിൽ അഭിനയിച്ച സൂപ്പർ നായിക തൃഷയും ഉണ്ടായിരുന്നു.

ചിത്രം കണ്ടു ഇവർ ആഘോഷിക്കുന്ന രംഗങ്ങൾ ഏറെ ആവേശത്തോടെയാണ് ഏവരും സ്വീകരിക്കുന്നത്. രജനികാന്തിന്റെ ഭാര്യ ലത ഉൾപ്പെടെ എല്ലാവരും തലൈവരുടെ മാസ്സ് സ്റ്റൈൽ മതിമറന്നാണ് ആഘോഷിക്കുന്നത്. ഈ ചിത്രം കണ്ടതിനു ശേഷം എപിക് , രജനിഫൈഡ് എന്നാണ് ധനുഷ്  ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. ഒരുപാട് നാളുകൾക്കു ശേഷം ആണ് ഒരു രജനികാന്ത് ചിത്രം കണ്ടു മതിമറന്നു ആർപ്പു വിളിച്ചതും കയ്യടിക്കുകയും  ചെയ്തത് എന്നാണ് പ്രശസ്ത നടനും സംവിധായകനും ഗായകനും ഒക്കെയായ വിനീത് ശ്രീനിവാസനും പറഞ്ഞത്. രജനികാന്ത് ഇതുവരെ ഈ ചിത്രം കണ്ടിട്ടില്ല. അദ്ദേഹം ചിത്രം ഉടനെ കാണും എന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു. വിജയ് സേതുപതി, നവാസുദീൻ സിദ്ദിഖി, ബോബി സിംഹ, ശശി കുമാർ, സിമ്രാൻ, തൃഷ തുടങ്ങിയ ഒരുപാട് താരങ്ങൾ ഈ ചിത്രത്തിന്റെ ഭാഗം ആണ്. അനിരുദ്ധ് ആണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.