യൂട്യൂബിൽ റിലീസ് ചെയ്ത ഒരു ഹൃസ്വ ചിത്രം കൂടി ഇപ്പോൾ ഇപ്പോൾ മലയാളി പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി എന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ചിത്രം ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയേഴിനു ആണ് പുറത്തു വന്നത്. ഇതിനോടകം ആറു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഈ ഹൃസ്വ ചിത്രം നേടിയെടുത്തത്. ആഷിക് അശോകൻ, അശ്വതി നായർ, മക്ബൂൽ സൽമാൻ, സന്ജ സോമനാഥ്, സാനിഫ്, കെ ജയകൃഷ്ണൻ, ആൻസു മരിയ എന്നിവരാണ് ഈ ഹൃസ്വ ചിത്രത്തിലെ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നിരിക്കുന്നത്. ഷാജൻ ജോസ് നിർമ്മിച്ച ഈ ഹൃസ്വ ചിത്രം രചിച്ചു സംവിധാനം ചെയ്തിരിക്കുന്നത് മിഥുൻ ബോസ് ആണ്. വിബിൻ വിശ്വനാഥ് ആണ് ഇതിന്റെ കഥ രചിച്ചിരിക്കുന്നത്.
റിയാസ് ശരീഫ് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത് അരുൺ രാജ് ആണ്. സനൽ രാജ് ആണ് ഈ ഹൃസ്വ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത്. സന്ദീപ് സുധ വരികൾ എഴുതിയപ്പോൾ ഇതിലെ ഗാനം ആലപിച്ചിരിക്കുന്നത് അർജുൻ ഉണ്ണികൃഷ്ണൻ ആണ്. ഒരു ത്രികോണ പ്രണയ കഥ പറയുന്ന ഈ ചിത്രം വൈകാരികമായ ഒട്ടേറെ രംഗങ്ങൾകൊണ്ട് സമൃദ്ധമാണ്. പ്രണയവും വേർപിരിയലും പ്രണയിച്ച ആളെ എന്നെന്നേക്കുമായി നഷ്ട്ടപെട്ടതിന്റെ വേദനയുമെല്ലാം വളരെ മനോഹരമായി ഈ ചിത്രത്തിലൂടെ സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്. വ്യത്യസ്തമായ ഒരു കഥയ്ക്ക് മികച്ച രീതിയിൽ സാങ്കേതിക പൂർണ്ണതയോടെ ദൃശ്യ ഭാഷ ഒരുക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്. എസ് ജെ വിഷ്വൽ മീഡിയ എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ ഹൃസ്വ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ റിലീസ് തീയതി അണിയറപ്രവർത്തകർ പുറത്തു വിട്ടു. മെയ്…
ഇന്ത്യൻ സിനിമയുടെ ബാനറിൽ ടിപ്പു ഷാൻ, ഷിയാസ് ഹസൻ എന്നിവർ നിർമ്മിച്ച് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട മെയ്…
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
This website uses cookies.