[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ഹിറ്റ് ചിത്രം മേപ്പടിയാന് ശേഷം മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രം പൂർത്തിയായി..!

ഉണ്ണി മുകുന്ദനും അപര്‍ണാ ബാലമുരളിയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ഉണ്ണി മുകുന്ദൻ തന്നെയാണ് തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ലൊക്കേഷൻ വീഡിയോ വഴി ഈ ചിത്രം പൂർത്തിയായതായി അറിയിച്ചത്. ഈ ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ കഴിഞ്ഞ മാസം ചെറുതോണിയിൽ ആണ് ആരംഭിച്ചത്. പേരിടാത്ത ഈ ചിത്രം അരുണ്‍ബോസ് ആണ് സംവിധാനം ചെയ്യുന്നത്. പ്രശസ്ത സംവിധായകന്‍ സലിം അഹമ്മദ് നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. കഴിഞ്ഞ ഡിസംബറില്‍ എറണാകുളത്ത് ആണ് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചത്. ഇടയ്ക്കു നിർത്തി വെച്ച ഇതിന്റെ ഷൂട്ടിംഗ് പിന്നീട് ജനുവരിയിൽ ആണ് ആരംഭിച്ചത്.

ടോവിനോ തോമസ് നായകനായ ലൂക്കയ്ക്ക് ശേഷം അരുണും മൃദുല്‍ ജോര്‍ജും ചേർന്ന് തിരക്കഥ രചിച്ച ചിത്രം കൂടിയാണിത്. മാലാപാര്‍വ്വതി, ജൂഡ് ആന്റണി ജോസെഫ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ഈ ചിത്രത്തിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഉണ്ണി മുകുന്ദന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം മേപ്പടിയാൻ ആണ്. ഉണ്ണി മുകുന്ദൻ തന്നെ നിർമ്മിച്ച ഈ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റ് ആയി മാറിയിരുന്നു. ജയകൃഷ്ണന്‍ എന്ന നാട്ടിന്‍പുറത്തുകാരനായിട്ടു ഉണ്ണി മുകുന്ദൻ അഭിനയിച്ച ഈ ചിത്രം സംവിധാനം ചെയ്തത് നവാഗതനായ വിഷ്ണു മോഹൻ ആണ്. മോഹൻലാൽ നായകനായി എത്തിയ ജീത്തു ജോസഫ് ചിത്രം ട്വൽത് മാൻ ആയിരിക്കും ഉണ്ണി അഭിനയിച്ചു റിലീസ് ചെയ്യാൻ പോകുന്ന അടുത്ത ചിത്രം. മോഹൻലാൽ- പൃഥ്വിരാജ് ചിത്രമായ ബ്രോ ഡാഡിയിൽ അതിഥി വേഷം ചെയ്ത് കൊണ്ടും ഉണ്ണി മുകുന്ദൻ എത്തിയിരുന്നു. ഒറ്റിറ്റി റിലീസ് ആയാണ് ബ്രോ ഡാഡി എത്തിയത്.

webdesk

Recent Posts

ജയസൂര്യ–വിനായകൻ ചിത്രം ‘ടൈറ്റൻസ്’ സെൻസറിംഗ് പൂർത്തിയായി; ഒക്ടോബർ 22ന് റിലീസ്

ജയസൂര്യയും വിനായകനും പ്രധാന വേഷങ്ങളിലെത്തുന്ന ‘ടൈറ്റൻസ്’ സിനിമയുടെ സെൻസറിംഗ് പൂർത്തിയായി. ചിത്രത്തിന് U/A 16+ സർട്ടിഫിക്കറ്റാണ് ലഭിച്ചത്. പ്രിൻസ് ജോയ്…

23 hours ago

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

This website uses cookies.