നടനവിസ്‌മയം മോഹൻലാലിൻറെ മകനായ പ്രണവ് മോഹൻലാൽ നായകനായി അരങ്ങേറുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒഫിഷ്യൽ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. പ്രണവിന്റെ സ്വാഭാവിക അഭിനയത്തോടൊപ്പം ഏറെ നിഗൂഢതകൾ ഒളിപ്പിച്ചുവെച്ചിരിക്കുന്ന ട്രെയിലർ പുറത്തിറങ്ങി മിനിറ്റുകൾക്കുള്ളിൽ തന്നെ വൻ സ്വീകാര്യത നേടിയാണ് മുന്നേറുന്നത്. പ്രണവിന്റെ ശബ്‌ദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. രാജകുമാരന്റെ ശബ്‌ദവും വോയിസ് മോഡുലേഷനും മികച്ചതാണെന്നും മുഖഭാവങ്ങൾ മോഹൻലാലിനെ അനുസ്‌മരിപ്പിക്കുന്നുവെന്നും ആരാധകർ പറയുന്നു.
ആദിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ,ഫസ്റ്റ്ലുക്ക് ടീസര്‍ എന്നിവ സോഷ്യല്‍ മീഡിയയില്‍ മുൻപ് വലിയ തരംഗമുണ്ടാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രത്തിന്റെ ട്രെയിലറും പുറത്തിറങ്ങിയിരിക്കുന്നത്. ഇതോടെ താരരാജാവിന്റെ മകന്റെ അരങ്ങേറ്റ ചിത്രം കാണാനായി സിനിമാപ്രേമികളും ഏറെ പ്രതീക്ഷയിലാണ്. ആക്ഷൻ രംഗങ്ങൾ ഉൾക്കൊള്ളിച്ചിട്ടുള്ള ഒരു റിയലിസ്റ്റിക് സിനിമയാണ് ആദി എന്നാണ് സൂചന.
‘ചില കള്ളങ്ങൾ മാരകമായിരിക്കാം’ എന്ന ടാഗ്ലൈനോട് കൂടിയാണ് ആദി എത്തുന്നത്. ‘ചിത്രത്തിന് വേണ്ടി പ്രണവ് പാർക്കർ പരിശീലനം നേടിയിരുന്നു. വിദേശത്തു നിന്നുള്ള സ്റ്റണ്ട് മാസ്റ്റേഴ്സ് ആണ് പ്രണവിനായി ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. സിദ്ദിഖ്, ജഗപതി ബാബു, ഷറഫുദീൻ, സിജു വിൽസൺ, ലെന അനുശ്രീ, അദിതി രവി എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സതീഷ് കുറുപ്പ് ഛായാഗ്രഹണവും അനിൽ ജോൺസൻ സംഗീത സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റർ അയൂബ് ഖാൻ ആണ്.
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.