പ്രേക്ഷകർ ആകാംക്ഷയോട് കൂടി കാത്തിരുന്ന പൃഥ്വിരാജ് ബ്ലെസി ചിത്രം ആടുജീവിത’ ത്തിന്റെ ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ ഒഫീഷ്യലായി പുറത്തിറക്കി. മണിക്കൂറുകൾക്കു മുൻപ് ചിത്രത്തിലെ സുപ്രധാന ദൃശ്യങ്ങൾ യൂട്യൂബിലും ട്വിറ്ററിലുമായി പ്രചരിച്ചതിന് പിന്നാലെയാണ് പൃഥ്വിരാജ് ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ ഒഫീഷ്യലായി പുറത്ത് വിട്ടത്.
ചിത്രത്തിൻറെ ഫെസ്റ്റിവൽ റിവ്യൂ പതിപ്പാണ് സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നത് എന്നാണ് അണിയറ പ്രവർത്തകർ നൽകിയ വിശദീകരണം. ഈ വർഷം മെയ്യിൽ കാൻ ചലച്ചിത്ര മേളയിലൂടെ ചിത്രത്തിന്റെ വേൾഡ് പ്രിമിയര്‍ നടത്താൻ ഉദ്ദേശിക്കുന്നതുകൊണ്ടുതന്നെ ചിത്രത്തിൻറെ പ്രമോഷന്റെ ഭാഗമായാണ് റിവ്യൂ പതിപ്പ് പുറത്തുവിട്ടത്. പ്രിവ്യു പതിപ്പ് ലീക്ക് ആയതോടെ ട്രെയിലറിന്റെ ഒറിജിനൽ പൃഥ്വിരാജ് തന്നെ തന്റെ ഔദ്യോഗിക പേജുകളിലൂടെ പോസ്റ്റ് ചെയ്തു.
വളരെ ചുരുങ്ങിയ സമയം കൊണ്ട് ലക്ഷക്കണക്കിന് ആളുകളാണ് ട്രെയിലർ കണ്ടതും അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും. പൃഥ്വിരാജിന്റെ അസാധ്യ അഭിനയപ്രകടനമാണ് ട്രെയിലറിൽ ഉടനീളം കാണുന്നത്. പ്രേക്ഷകർ ഒന്നടങ്കം പൃഥ്വിരാജിന്റെ അഭിനയത്തെ പ്രശംസിച്ചാണ് കമൻറുകൾ അറിയിക്കുന്നത്.
പൂജ റിലീസായി ചിത്രം ഒക്ടോബർ 20ന് തിയറ്ററുകളിലെത്തും. ചിത്രം വിതരണത്തിന് എത്തിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ് ആണ്. പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രത്തിൽ അമല പോളാണ് നായികയായെത്തുന്നത്. പൂർണ്ണമായും സൗദി അറേബ്യയിലെ ഇന്ത്യന്‍ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രശസ്ത എഴുത്തുകാരനായ ബന്യാമിന്റെ ആടുജീവിതം എന്ന നോവലാണ് തിരക്കഥയ്ക്ക് ആധാരം. എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ എസ് സുനിലാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.