സന്തോഷ് ശിവൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ മലയാള ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. മെയ് ഇരുപതിന് റിലീസ് ചെയ്യാൻ പോകുന്ന ഈ സയൻസ് ഫിക്ഷൻ കോമഡി ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലുമായാണ് ഒരുക്കിയിരിക്കുന്നത്. ഇതിന്റെ മലയാളം പതിപ്പിന്റെ ടീസർ, ട്രൈലെർ എന്നിവ നേരത്തെ തന്നെ റിലീസ് ചെയ്യുകയും സൂപ്പർ ഹിറ്റാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ട്രൈലെർ കൂടി പുറത്തു വന്നിരിക്കുകയാണ്. സെന്റിമീറ്റർ എന്നാണ് ഈ ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ടൈറ്റിൽ. മാത്രമല്ല, മലയാളത്തിൽ സൗബിൻ ഷാഹിർ അവതരിപ്പിക്കുന്ന കഥാപാത്രത്തിന് പകരം തമിഴിൽ ആ വേഷം ചെയ്യുന്നത് പ്രശസ്ത തമിഴ് ഹാസ്യ നടൻ യോഗി ബാബുവാണ്. മലയാളത്തിൽ രഞ്ജിത്ത് ടച് റിവർ എഡിറ്റ് ചെയ്ത ഈ ചിത്രത്തിന്റെ തമിഴ് വേർഷൻ എഡിറ്റ് ചെയ്തിരിക്കുന്നത് ലോറൻസ് കിഷോറാണ്.
മഞ്ജു വാര്യർ, യോഗി ബാബു എന്നിവരെ കൂടാതെ നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ എന്നിവരാണ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന് റാം സുരീന്ദർ, ഗോപി സുന്ദർ, ജേക്സ് ബിജോയ് എന്നിവർ ചേർന്നാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. സന്തോഷ് ശിവൻ, അജിൽ എസ് എം എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ഇതിനു ക്യാമറ ചലിപ്പിച്ചതും സന്തോഷ് ശിവൻ തന്നെയാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.