ഫോറൻസിക് എന്ന ചിത്രം നേടിയ വിജയത്തിന് ശേഷം ഇപ്പോഴിതാ മറ്റൊരു ടോവിനോ ചിത്രം കൂടി റിലീസിനൊരുങ്ങുകയാണ്. മലയാളികൾക്ക് ഏറെ പരിചിതമായ ഒരു ക്ലാസിക് കോമഡി ഡയലോഗ് ആണ് മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന പ്രിയദർശൻ ചിത്രത്തിലെ മോഹൻലാലിന്റെ കിലോമീറ്റർസ് ആൻഡ് കിലോമീറ്റർസ് എന്നു തുടങ്ങുന്ന ഒന്ന്. ആ ഡയലോഗ് തന്നെ ടൈറ്റിലാക്കി ഒരു രസകരമായ ട്രാവൽ മൂവി ആയാണ് ഈ ടോവിനോ ചിത്രമൊരുക്കിയിരിക്കുന്നത്. ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്രം ടൊവിനോ തോമസിന് ഒപ്പം റംഷി അഹമ്മദ്, ആന്റോ ജോസഫ്, സിനു സിദ്ധാര്‍ഥ് എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. യുവ താരം ദുൽഖർ സൽമാൻ റിലീസ് ചെയ്ത ഇതിന്റെ ടീസർ വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ഇന്ന് റിലീസ് ചെയ്ത ഇതിന്റെ ട്രയ്ലറും സൂപ്പർ ഹിറ്റായി മാറിയിരിക്കുകയാണ്.
2 പെണ്‍കുട്ടികള്‍, കുഞ്ഞുദൈവം തുടങ്ങിയ ചിത്രളിലൂടെ ശ്രദ്ധ നേടിയ സംവിധായകനായ ജിയോ ബേബി തന്നെയാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും. അടുത്തിടെ, താൻ പ്രസംഗിക്കുമ്പോൾ കൂവിയ ഒരു പയ്യനെ ടോവിനോ സ്റ്റേജിൽ കേറ്റി കൂവിച്ച ഒരു സംഭവം ഉണ്ടാവുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ആ സംഭവത്തെ ട്രോളികൊണ്ട് ടോവിനോ തന്നെ പറയുന്ന ഒരു ഡയലോഗും ഈ ട്രയ്ലറിനെ സൂപ്പർ ഹിറ്റാക്കുകയാണ്. മാർച്ച് 12 നാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. നിർമ്മാതാക്കളിലൊരാൾ കൂടിയായ സിനു സിദ്ധാര്‍ഥ് ക്യാമറ ചലിപ്പിക്കുന്ന ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂരജ് എസ് കുറുപ്പ് ആണ്. ടോവിനോക്കൊപ്പം ഒരു വിദേശ നടിയും ജോജു ജോർജ്, ബേസിൽ ജോസഫ് എന്നിവരും ഈ ചിത്രത്തിന്റെ താരനിരയിലുണ്ട്.
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
ഒരുപാട് നാളുകൾക്ക് ശേഷം മലയാളത്തിൽ ഇറങ്ങിയ ഒരു ഹൊറർ കോമഡി എന്റർടെയ്നർ ആണ് 'ഹലോ മമ്മി'. വൈശാഖ് എലൻസിന്റെ സംവിധാനത്തിൽ…
This website uses cookies.