Jallianwala Bagh Malayalam Movie Official Teaser
മലയാളികളുടെ പ്രിയ താരം ടോവിനോ തോമസ് റിലീസ് ചെയ്ത ഒരു ടീസർ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആവുന്നത്. ജാലിയൻ വാലാബാഗ് എന്ന ചിത്രത്തിന്റെ ടീസർ ആണ് ഇന്നലെ ടോവിനോ തോമസ് റിലീസ് ചെയ്തത്. ശാലു റഹിം, അൻവർ ഷെരീഫ്, ടോം ഇമ്മട്ടി എന്നിവർ മുഖ്യ വേഷങ്ങളിൽ എത്തുന്ന ഈ ചിത്രം രചിച്ചു സംവിധാനം ചെയ്തത് നവാഗതനായ അഭിനേഷ് അപ്പുകുട്ടൻ ആണ്. ലിന്റോ തോമസ്, പ്രിൻസ് ഹുസ്സൈൻ എന്നിവർ ചേർന്ന് സ്റ്റോറീസ് ആൻഡ് തൊട്ട്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രത്തിൽ സുധി കോപ്പ, പ്രേം കുമാർ, ബാലാജി ശർമ്മ, ചെമ്പിൽ അശോകൻ , സെന്തിൽ കുമാർ, ജസ്റ്റിൻ മാത്യു, ദേവി അജിത് എന്നിവരും അഭിനയിക്കുന്നുണ്ട്.
സാജിദ് നാസർ കാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് റെയ്മണ്ട് ഡെറിക് ക്രാസ്റ്റ ആണ്. ഈ ചിത്രത്തിലെ താ നാ നാ എന്ന് തുടങ്ങുന്ന ഒരു ഗാനവും മുൻപ് റിലീസ് ചെയ്തിരുന്നു. മണികണ്ഠൻ അയ്യപ്പ ആണ് ഇതിലെ ഗാനങ്ങൾക്ക് ഈണം പകർന്നിരിക്കുന്നത്. ക്യാമ്പസ് പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ചിത്രമാണ് ഇത്. കോളേജ് രാഷ്ട്രീയം ആണ് ഈ ചിത്രത്തിന്റെ പ്രമേയമായി വരുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് നൽകുന്നത്. ഒട്ടേറെ ചിത്രങ്ങളിലൂടെ പ്രശസ്തനായ ശാലു റഹിം, അൻവർ ഷെരീഫ് എന്നിവരുടെ സാന്നിധ്യമാണ് ഈ ചിത്രം പ്രേക്ഷക ശ്രദ്ധ നേടാനുള്ള ഒരു കാരണം. ഇവരോടൊപ്പം ഒട്ടേറെ പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.