[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

പണത്തിനു വേണ്ടി അല്ല അവർ ഇവിടെ വന്നത്; ആ വിശ്വാസം തകർക്കരുത് എന്ന് അഞ്ജലി അമീർ..!

ബോളിവുഡ് താര സുന്ദരി സണ്ണി ലിയോണി ഇപ്പോൾ തന്റെ ആദ്യ മുഴുനീള മലയാള ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. മമ്മൂട്ടി നായകനായ മധുര രാജ എന്ന ചിത്രത്തിൽ ഒരു ഐറ്റം ഡാൻസ് ചെയ്താണ് സണ്ണി ലിയോണി മലയാളത്തിൽ അരങ്ങേറ്റം കുറിച്ചത് എങ്കിലും രംഗീല എന്ന ചിത്രത്തിലൂടെയാണ് ഈ നടി മലയാളത്തിലെ തന്റെ ആദ്യ മുഴുനീള വേഷം ചെയ്യുന്നത്. ഗോവയിൽ ഷൂട്ടിംഗ് ആരംഭിച്ച ആ ചിത്രത്തിന്റെ സെറ്റിൽ നിന്നും നടൻ സലിം കുമാർ ഒരു ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. തനിക്കൊപ്പം സണ്ണി ലിയോണി നിൽക്കുന്ന ഒരു ചിത്രമാണ് അദ്ദേഹ പോസ്റ്റ് ചെയ്തത്. എന്നാൽ ആ പോസ്റ്റിന്റെ അടിയിൽ  അശ്ലീല കമന്റുകളും ആയി വന്ന ചിലർക്കെതിരെയുള്ള , നടി അഞ്ജലി അമീറിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുക്കുന്നത്.

ഈ ഒരു ഫോട്ടോ കണ്ടപ്പോള്‍ ആദ്യം തനിക്കു  ഒരുപാട് സന്തോഷവും മലയാള സിനിമയുടെ വളർച്ചയിൽ അഭിമാനവും തോന്നി എന്ന്  അഞ്ജലി അമീർ പറയുന്നു. എന്നാൽ  ഈ ഫോട്ടോയുടെ താഴെ വന്ന കമന്റുകള്‍ വായിച്ചപ്പോല്‍ സത്യത്തില്‍ വിഷമമായി എന്നും തരം താഴ്ത്തപ്പെട്ട ഒരു സമൂഹത്തിന്റെ പ്രതിനിധി എന്നുള്ള നിലയില്‍ തനിക്കു  പറയുവാനുള്ളത് എന്താണെന്നും അവർ കുറിച്ചു.  പോണ്‍ സിനിമകളിലും ഹിന്ദി ഐറ്റം സിനിമകളിലും സണ്ണി ലിയോണി എന്ന നടിക്ക് കിട്ടുന്ന പേയ്‌മെന്റിന്റെ ഇരുപതില്‍ ഒരു ശതമാനം മാത്രം കിട്ടുന്ന മലയാളത്തില്‍ വന്നഭിനയിക്കുന്നത് അവര്‍ക്കിവിടെ കിട്ടുന്ന സ്‌നേഹവും സ്വീകരണവും സത്യസന്ധമാണെന്ന് വിചാരിച്ചിട്ടാണ് എന്നും ആ വിശ്വാസം നിങ്ങള്‍ തകര്‍ത്ത് മലയാളികളെയും കേരളത്തെയും ദയവു ചെയ്ത് പറയിപ്പിക്കല്ലേ എന്നും അഞ്ജലി അമീർ പറയുന്നു. സില്‍ക്ക് സ്മിത എന്ന നടിയോട് ചെയ്തത് തന്നെ നമ്മൾ  ഇവിടെയും ആവര്‍ത്തിക്കരുത് എന്നും  സണ്ണി ലിയോണിന് നല്ല വേഷങ്ങള്‍ സൗത്തിന്ത്യയില്‍ കിട്ടട്ടെ എന്നും അഞ്ജലി അമീർ ആശംസിക്കുന്നു. 

webdesk

Recent Posts

ഷെയ്ൻ നിഗത്തിന്റെ പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ തുടക്കം; സംവിധാനം ഷാം സൂര്യ, നിർമ്മാണം ട്രൂ സ്റ്റോറീസ്

നടൻ ഷെയ്ൻ നിഗം പ്രധാന വേഷത്തിലെത്തുന്ന പുതിയ തമിഴ് ചിത്രത്തിന് യേർക്കാടിൽ പരമ്പരാഗത പൂജാ ചടങ്ങുകളോടെ തുടക്കമായി. ട്രൂ സ്റ്റോറീസിന്റെ…

3 days ago

സുരാജ് വെഞ്ഞാറമൂട് നായകനായി ജഗൻ ഷാജി കൈലാസിന്റെ പുതിയ ചിത്രം

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് തുടക്കം. ജഗൻ ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്.…

3 days ago

സൂര്യയ്ക്ക് പകരം ആദ്യം പരിഗണിച്ചത് ഫഹദ് ഫാസിലിനെ; ‘സീൻ’ പ്ലാൻ ചെയ്തത് ഫഹദ്–നസ്രിയ ചിത്രമായി!

‘സീൻ’ എന്ന ചിത്രം ആദ്യം ഫഹദ് ഫാസിലിനെ നായകനാക്കി ഒരുക്കാനായിരുന്നു പദ്ധതിയെന്ന് സംവിധായകൻ ജിത്തു മാധവൻ. ഫഹദ്–നസ്രിയ ജോഡിയെ കേന്ദ്രകഥാപാത്രങ്ങളാക്കിയായിരുന്നു…

1 week ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

2 weeks ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

2 weeks ago

ഫാന്റസിയും കോമഡിയും ത്രില്ലും; ‘ടൈറ്റൻസ്’ വേറിട്ടൊരു സിനിമാനുഭവം

മലയാള സിനിമയിൽ വ്യത്യസ്തമായൊരു ഫാന്റസി കോമഡി ത്രില്ലർ അനുഭവം സമ്മാനിക്കുകയാണ് പ്രിൻസ് ജോയ് സംവിധാനം ചെയ്ത ‘ടൈറ്റൻസ്’. കോമഡിയും ക്രൈമും…

2 weeks ago

This website uses cookies.