യുവ താരം ടോവിനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രം ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്തത്. ബേസിൽ ജോസെഫ് ഒരുക്കിയ ഈ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. മലയാളത്തിൽ നിന്നുള്ള ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി ഇപ്പോൾ പാൻ ഇന്ത്യൻ ലെവലിൽ മികച്ച പ്രതികരണമാണ് നേടുന്നത്. കഴിഞ്ഞ ദിവസം ഈ ചിത്രത്തിന് ഒരു രണ്ടാം ഭാഗം വരുമെന്നുള്ള കാര്യം ഇതിന്റെ നിർമ്മാതാവായ സോഫിയ പോൾ സ്ഥിതീകരിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ നായകൻ ടോവിനോ തോമസും ആ സൂചനയാണ് തരുന്നത്. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ടോവിനോ പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. മിന്നൽ മുരളി തന്റെ അടുത്ത മിഷന് വേണ്ടി പുതിയ അടവുകൾ അഭ്യസിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് ടോവിനോ ആ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
https://www.instagram.com/p/CX-TGNBIH5H/
പുഷ് അപ് പൊസിഷനിൽ നിന്ന് പറന്നുയർന്നു ചാടുന്ന ടോവിനോയെ ആണ് ആ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കുക. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചിച്ച മിന്നൽ മുരളിയിൽ ടോവിനോ തോമസിനൊപ്പം ഗുരു സോമസുന്ദരമാണ് പ്രധാന വേഷം ചെയ്തത്. ഇവരെ കൂടാതെ ഫെമിന ജോർജ്, ബാലതാരം വശിഷ്ട് ഉമേഷ്, ബൈജു, പി ബാലചന്ദ്രൻ, ഹരിശ്രീ അശോകൻ, അജു വർഗീസ്, മാമുക്കോയ, ബിജു കുട്ടൻ, ജൂഡ് ആന്റണി ജോസെഫ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. സമീർ താഹിർ ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയത് സുഷിൻ ശ്യാമും ഗാനങ്ങൾ ഒരുക്കിയത് ഷാൻ റഹ്മാനും ആണ്.
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
This website uses cookies.