[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Behind The Scenes

മിന്നൽ മുരളിയിലെ ആ മാസ്സ് ആക്ഷൻ രംഗം; ഷൂട്ടിംഗ് വീഡിയോ കാണാം..!

സൂപ്പർ ഹിറ്റ് സംവിധായകൻ ബേസിൽ ജോസെഫ് ഒരുക്കിയ മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രം ഇപ്പോൾ ഇന്ത്യ മുഴുവൻ ട്രെൻഡിങ് ആവുകയാണ്. ടോവിനോ തോമസ്, ഗുരു സോമസുന്ദരം എന്നിവർ അഭിനയിച്ച ഈ ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്ത മലയാള ചിത്രമാണ്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തിൽ, കുറുക്കൻമൂല എന്ന് പേരുള്ള ഒരു സാങ്കല്പിക ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ഈ ചിത്രം നമ്മളോട് പറയുന്നത്. മലയാളത്തിന്റെ ആദ്യത്തെ സൂപ്പർ ഹീറോ ആയ മിന്നൽ മുരളിയെ നമ്മുക്ക് മുന്നിലെത്തിച്ച ഈ ചിത്രം ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയെടുക്കുന്നത്. ഇത് കൂടാതെ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുണ്ട് എന്നും, അത് ത്രീഡിയിൽ ആയിരിക്കുമെന്നും വാർത്തകൾ വരുന്നുണ്ട്. ചിത്രത്തിലെ ആക്ഷനും കോമെഡിയും വൈകാരിക രംഗങ്ങളുമെല്ലാം വലിയ ശ്രദ്ധയാണ് നേടുന്നത്. ഇതിലെ വില്ലൻ വേഷം അവതരിപ്പിച്ച ഗുരു സോമസുന്ദരം വലിയ അഭിന്ദനം ആണ് പ്രേക്ഷകരിൽ നിന്നും നേടിയെടുക്കുന്നത്.

ഇപ്പോഴിതാ ഈ ചിത്രത്തിന്റെ തുടക്കത്തിലേ ഒരു രംഗം ഷൂട്ട് ചെയ്തതിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്. വളരെ ശ്രമകരമായാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ആയ വ്ലാഡ് ആണ് ഈ ചിത്രത്തിന് വേണ്ടി ആക്ഷൻ രംഗങ്ങൾ ഡിസൈൻ ചെയ്തത്. അരുൺ അനിരുദ്ധൻ, ജസ്റ്റിൻ മാത്യു എന്നിവർ ചേർന്ന് രചിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ്. ഫെമിന ജോർജ്, ബാലതാരം വശിഷ്ട് ഉമേഷ്, ബൈജു, പി ബാലചന്ദ്രൻ, ഹരിശ്രീ അശോകൻ, അജു വർഗീസ്, മാമുക്കോയ, ബിജു കുട്ടൻ, ജൂഡ് ആന്റണി ജോസെഫ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ച വെച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സമീർ താഹിറും സംഗീത വിഭാഗം കൈകാര്യം ചെയ്തത് ഷാൻ റഹ്മാനും സുഷിൻ ശ്യാമും ചേർന്നാണ്.

ഫോട്ടോ കടപ്പാട്: Sefa Demirbas

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 day ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 day ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

1 week ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.