മലയാളത്തിന്റെ യുവതാരം ദുൽഖർ സൽമാൻ നായകനായി അഭിനയിക്കുന്ന കിംഗ് ഓഫ് കൊത്ത ഇപ്പോൾ അതിന്റെ അവസാന ഘട്ട ഷൂട്ടിംഗിലാണ്. 90 ദിവസത്തെ ഷൂട്ടിംഗ് പൂർത്തിയാക്കിയ ഈ ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ഇപ്പോൾ തമിഴ്‌നാട്ടിൽ പുരോഗമിക്കുകയാണ്. മാസ്റ്റർ ഡയറക്ടർ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ഈ മാസ്സ് ആക്ഷൻ പീരീഡ് ചിത്രം രചിച്ചിരിക്കുന്നത്, ജോഷിയുടെ പൊറിഞ്ചു മറിയം ജോസ് രചിച്ചു ശ്രദ്ധ നേടിയ അഭിലാഷ് എൻ ചന്ദ്രനാണ്. വലിയ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഇപ്പോഴിതാ, ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ യുവതാരം ടോവിനോ തോമസും എത്തുമോ എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകർ. കാരണം, ഈ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് ടോവിനോ തോമസ് കടന്ന് വരുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.
https://www.facebook.com/reel/707379520856032/?s=single_unit
ആ വരവ് ഒരു സൗഹൃദ സന്ദർശനം ആയിരുന്നോ, അതോ ഈ ചിത്രത്തിൽ ടോവിനോ ഭാഗമാകുമോ എന്ന് ഇതുവരെ ഒഫീഷ്യലായുള്ള സ്ഥിരീകരണം വന്നിട്ടില്ല. പ്രസന്ന, ഐശ്വര്യ ലക്ഷ്മി, ഗോകുൽ സുരേഷ്, ശാന്തി കൃഷ്ണ, നൈല ഉഷ, ചെമ്പൻ വിനോദ്, സുധി കോപ്പ, റിതിക സിങ്, പ്രമോദ് വെളിയനാട്, കെ ജി എഫ് താരം ശരൺ എന്നിവരും വേഷമിടുന്ന ഈ ചിത്രം നിർമ്മിക്കുന്നത് ദുൽഖർ സൽമാന്റെ സ്വന്തം ബാനറായ വേഫെറർ ഫിലിംസും സീ സ്റ്റുഡിയോസും ചേർന്നാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷയില്‍ ഒരുക്കുന്ന ഈ ചിത്രം ആഗസ്റ്റ് 24ന് ഓണം റിലീസായാണ് പ്ലാൻ ചെയ്യുന്നത്. ജേക്സ് ബിജോയ്, ഷാൻ റഹ്മാൻ എന്നിവർ സംഗീതമൊരുക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് ശ്യാം ശശിധരനും, ഇതിന് ക്യാമറ ചലിപ്പിക്കുന്നത് നിമിഷ് രവിയുമാണ്.
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
71 മത് ദേശീയ പുരസ്കാരങ്ങളിൽ മികച്ച തെലുങ്ക് ചിത്രത്തിനുള്ള അവാർഡ് സ്വന്തമാക്കിയത് നന്ദമുരി ബാലകൃഷ്ണ എന്ന ബാലയ്യ നായകനായ ഭഗവന്ത്…
71 മത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി…
This website uses cookies.