കുറച്ചു ദിവസം മുൻപാണ് മലയാള സിനിമാ പ്രേമികളുടെ പ്രിയ താരങ്ങളിലൊരാളായ അബു സലിം സോഷ്യൽ മീഡിയ വഴി ഒരു ഫിറ്റ്നസ് ചലഞ്ച് കൊണ്ട് വന്നത്. അബുക്കാസ്ചാലഞ്ച് എന്ന ഹാഷ്ടാഗും ചേർത്ത് കൊണ്ട് തന്റെ സ്റ്റൈലിൽ ഒരു പുഷ് അപ് വീഡിയോ എടുത്തു പോസ്റ്റ് ചെയ്താണ് അബു സലിം ആ ചലഞ്ച് കൊണ്ട് വന്നത്. അതിൽ അബു സലിം കേരളത്തിലെ യുവാക്കളേയും അതുപോലെ യുവ താരങ്ങളായ ഉണ്ണി മുകുന്ദൻ, ടോവിനോ തോമസ് എന്നിവരെയും വെല്ലുവിളിച്ചിരുന്നു. മലയാളത്തിലെ മസിൽ അളിയന്മാർ എന്നറിയപ്പെടുന്ന ഇരുവരും ശരീര സൗന്ദര്യവും ആരോഗ്യവും കാത്തു സൂക്ഷിക്കാൻ ജിമ്മിൽ ഏറെ നേരം ചിലവിടുന്നവരാണ്. ഇപ്പോഴിതാ അബു സലിമിന്റെ അബുക്കാസ്ചാലഞ്ച് ഏറ്റെടുത്തു കൊണ്ട് തന്റെ പുഷ്അപ് വീഡിയോയുമായി രംഗന്തു വന്നിരിക്കുകയാണ് ടോവിനോ തോമസ്. അബു സലിം ഇട്ട പ്രത്യേക രീതിയിലുള്ള പുഷ്അപ് തന്നെയാണ് ടോവിനോയും ചെയ്തിരിക്കുന്നത്.
വെല്ലുവിളി ഏറ്റെടുത്തു വീഡിയോ പോസ്റ്റ് ചെയ്തതിനൊപ്പം തന്നെ ടോവിനോ കുറിച്ചിരിക്കുന്നത്, അബു സലിം എന്ന വ്യക്തി തന്റെ ശരീരം ഏറ്റവും ഭംഗിയായും ഫിറ്റായും നോക്കുന്നത് കണ്ടു താനെപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് എന്നാണ്. വില്ലനായും സഹനടനായും കൊമേഡിയൻ ആയുമെല്ലാം അഭിനയിക്കുന്ന അബു സലിം 1978 ഇൽ റിലീസ് ചെയ്ത രാജൻ പറഞ്ഞ കഥ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലരങ്ങേറ്റം കുറിക്കുന്നത്. കേരളാ പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടർ ആയി വിരമിച്ച അബു സലിം മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ബോഡി ബിൽഡിങ് മത്സരങ്ങളിലൊക്കെ പങ്കെടുത്തു ഒട്ടേറെ പുരസ്‍കാരങ്ങൾ നേടിയിട്ടുള്ള നടൻ കൂടിയാണ് അബു സലിം.
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ആസിഫ് അലിയെ നായകനാക്കി താമർ തിരക്കഥ രചിച്ചു സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിലെ ജെപ്പ് സോങ് പുറത്ത്. ഏറെ…
മലയാളത്തിന്റെ മോഹൻലാൽ നായകനായ "തുടരും" പ്രേക്ഷകരുടെ മുന്നിലെത്തിയത് ഏറെ പ്രതീക്ഷകൾക്ക് നടുവിലാണ്. ഓപ്പറേഷൻ ജാവാ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങളിലൂടെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്യുന്ന 'സർക്കീട്ട്' എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയ്ലർ പുറത്തിറങ്ങി. ഒരു ഫീൽ ഗുഡ്…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത ‘നരിവേട്ട’ സിനിമയുടെ ഒഫീഷ്യൽ ട്രെയ്ലർ പ്രിയതാരം ദുൽഖർ സൽമാൻ റിലീസ്…
സിനിമകളിലെ ഗംഭീര പ്രകടനങ്ങളിലൂടെ പ്രേക്ഷകരുടെ കയ്യടി നേടിയ നടി അനു സിതാര, ഇപ്പൊൾ പുത്തൻ റോളിൽ വൈറലാവുന്നു. പ്രശസ്ത ആദിവാസി…
This website uses cookies.