[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ആ ക്ലാസ്സിക്‌ ചിത്രത്തിന്റെ റീമേക്കിൽ കമൽ ഹാസന്റെ വേഷം ചെയ്യാൻ ദുൽഖർ സൽമാൻ

മലയാളത്തിലെന്ന പോലെ തമിഴിലും ഏറെ പ്രശസ്തനായ യുവ താരമാണ് ദുൽഖർ സൽമാൻ. മണി രത്‌നം സംവിധാനം ചെയ്ത ഓകെ കണ്മണി എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ച ദുൽഖറിന്റെ തൊട്ടു മുൻപത്തെ തമിഴ് റിലീസായ കണ്ണും കണ്ണും കൊള്ളയ് അടിത്താലും ബോക്സ് ഓഫീസിൽ വിജയം നേടിയ ചിത്രമാണ്. ഇപ്പോൾ ദുൽഖർ ചെയ്തു കൊണ്ടിരിക്കുന്നതും ബ്രിന്ദ മാസ്റ്റർ സംവിധാനം ചെയ്യുന്ന ഹേ സിനാമിക എന്ന തമിഴ് ചിത്രമാണ്. ലോക്ക് ഡൌൺ ആയതിനാൽ ആ ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ നിർത്തി വെച്ചിരിക്കുകയാണ്. എന്നാൽ തമിഴിൽ കൂടുതൽ ചിത്രങ്ങൾ ചെയ്യാൻ തന്നെയാണ് ദുൽഖർ തീരുമാനിച്ചിരിക്കുന്നതെന്നും അതിന്റെ ഭാഗമായി കമൽ ഹാസന്റെ അവൾ അപ്പടി താൻ എന്ന ക്ലാസിക് ചിത്രം നാല്പത്തിരണ്ടു വർഷങ്ങൾക്കു ശേഷം ഒരിക്കൽ കൂടി തമിഴിൽ ഒരുങ്ങുമ്പോൾ അതിൽ ദുൽഖർ ആണ് നായകനെന്നുള്ള റിപ്പോർട്ടുകളാണ് വരുന്നത്. ഹരി വെങ്കടേശ്വരൻ സംവിധാനം ചെയ്യാൻ പോകുന്ന ഈ റീമേക്കിൽ കമൽ ഹാസന്റെ മകൾ ശ്രുതി ഹാസനാണ് നായികാ വേഷം ചെയ്യുന്നതെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കമൽ ഹാസനും രജനികാന്തും ഒരുമിച്ചഭിനയിച്ച ചിത്രങ്ങളിലൊന്ന് കൂടിയാണ് അവൾ അപ്പടി താൻ. ഇതിൽ കമൽ ഹാസന്റെ വേഷം ദുൽഖർ സൽമാനും രജനികാന്തിന്റെ വേഷം സിമ്പുവും ചെയ്യുമെന്നാണ് സ്ഥിതീകരിക്കാത്ത വാർത്തകൾ വരുന്നത്. സി രുദ്രയ്യ ആണ് ഈ ചിത്രം നാല്പത്തിരണ്ടു വർഷം മുൻപ് സംവിധാനം ചെയ്തത്. അതിൽ ശ്രീപ്രിയ ചെയ്ത നായികാ വേഷമാണ് റീമേക്കിൽ ശ്രുതി ഹാസൻ ചെയ്യുക. നായികാ പ്രാധാന്യമുള്ള ഒരു ചിത്രം കൂടിയാണ് അവൾ അപ്പടി താൻ. ബദ്രി വെങ്കടേഷ് നിർമ്മിക്കാൻ തയ്യാറെടുക്കുന്ന ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇപ്പോൾ പഴയ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ നിന്നും ഇതിന്റെ റീമേക് അവകാശം വാങ്ങിക്കാനുള്ള ശ്രമത്തിലാണ്.

webdesk

Recent Posts

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

9 hours ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

This website uses cookies.